Posted On
date_range Updated On
date_range മലപ്പുറം വെളിയങ്കോട്ട് വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 60 പേർക്ക് ഭക്ഷ്യവിഷബാധ
വെളിയങ്കോട് (മലപ്പുറം): വെളിയങ്കോട് എരമംഗലത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 60 പേർക്ക് ഭക്ഷ്യവിഷബാധ. എരമംഗലത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാര ചടങ്ങിനിടെ ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്.
പെരുമ്പടപ്പ് അയിരൂരിലെ വധുവിന്റെ വീട്ടിലെ വിവാഹ തലേന്നത്തെ സൽക്കാരമാണ് ഓഡിറ്റോറിയത്തിൽ നടന്നത്. ഇവിടെനിന്ന് കുഴിമന്തി കഴിച്ചവർക്കാണ് വയറിളക്കവും ഛർദിയും ഉണ്ടായത്. ഭക്ഷ്യ വിഷബാധയേറ്റവരെ പുത്തൻ പള്ളിയിലെയും പുന്നയൂർക്കുളത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.