സംസ്​ഥാനത്ത്​ ആറുപേർ ഇന്ന്​ രോഗമുക്​തി നേടി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഞായറാഴ്​ച ആറുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്. കണ്ണൂര്‍ ജില്ലയില്‍നിന്ന്​ നാലുപേ രുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍നിന്നുള്ള ഓരോരുത്തരുടേയും പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

വിവിധ ജില്ലകളിലായി 1,58,617 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,57,841 പേര്‍ വീടുകളിലും 776 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഞായാറാഴ്​ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 10,221 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 9,300 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

മറ്റു സംസ്​ഥാനങ്ങളിൽനിന്ന്​ വരുന്നവർ 28 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന്​ കർശന നിർദേശമുണ്ട്​.

Tags:    
News Summary - 6 patients are recovered from covid in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT