വയനാട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി വെള്ളിയാഴ്ച ഉച്ചവരെ ജില്ലയിലേക്ക് പ്രവേശിച്ചത് 5687 പേർ. 3699 പുരുഷൻമാരും 1215 സ്ത്രീകളും 398 കുട്ടികളുമാണ് ജില്ലയിലെത്തിയത്. 2365 വാഹനങ്ങൾ കടത്തിവിട്ടു. 429 പേരെ ജില്ലയിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു.
മെയ് നാലിനാണ് മുത്തങ്ങ വഴി ആളുകളെ കടത്തിവിട്ടു തുടങ്ങിയത്. അന്നുമാത്രം 161 പേർ എത്തി. ഇതിൽ 112 പുരുഷൻമാരും 40 സ്ത്രീകളും ഒമ്പതു കുട്ടികളുമാണ് ഉണ്ടായിരുന്നത്. 68 വാഹനങ്ങളും സംസ്ഥാനാതിർത്തി കടന്നു. മെയ് അഞ്ചിന് 545 പേരെത്തി. 412പുരുഷൻമാരും 99 സ്ത്രീകളും 34 കുട്ടികളുമായിരുന്നു. 224 വാഹനങ്ങളും പ്രവേശിച്ചു. മെയ് ആറിന് എത്തിയ 656 പേരിൽ 496 പുരുഷൻമാരും 122 സ്ത്രീകളും 38 കുട്ടികളുമാണുണ്ടായിരുന്നത്. 267 വാഹനങ്ങളാണ് അന്നെത്തിയത്.
മെയ് ഏഴിന് 703 പേരും 271 വാഹനങ്ങളും വാഹനങ്ങളും ജില്ലയിൽ പ്രവേശിച്ചു. 471 പുരുഷൻമാർ 188 സ്ത്രീകൾ 47 കുട്ടികളാണ് അന്നെത്തിയത്.
മെയ് എട്ടിന് 549 പേർ, ഒമ്പതിന് 488 പേർ, 10 ന് 448 പേർ, 11 ന് 396 പേർ, 12 ന് 490 പേർ, 13 ന് 535 പേർ, 14 ന് 565 പേർ എന്നിങ്ങനെയാണ് പിന്നീടുളള ദിവസങ്ങളിലെ വരവ്.
ആദ്യ ദിവസങ്ങളിൽ അതിർത്തി വഴി 400 പേരെ കടത്തിവിടാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അനുവദനീയമായ പാസ് ഇല്ലാതിരുന്നിട്ടു പോലും ആളുകൾ എത്തിക്കൊണ്ടിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ആനകൾ ഇറങ്ങുന്ന പ്രദേശത്ത് ആളുകൾ തങ്ങുന്നത് അപകടകരമാണെന്ന് മനസ്സിലാക്കി, ആരോഗ്യ പ്രവർത്തകരും ഉദ്യോഗസ്ഥരും പുലർച്ചെ മൂന്നുമണി വരെ ആളുകളെ പ്രവേശിപ്പിച്ചിരുന്നു. ഇങ്ങനെ പ്രവേശിക്കുന്നവരെ ക്വാറൻറീനിൽ കഴിയുന്നതിന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
മെയ് 13 മുതൽ പ്രവേശന കൗണ്ടറുകളുടെ എണ്ണം ഇരട്ടിയാക്കുകയും ദിനംപ്രതി ആയിരം പേരെ കടത്തിവിടുന്നതിനുളള ഒരുക്കങ്ങൾ ജില്ല ഭരണകൂടത്തിൻെറ നേതൃത്വത്തിൽ നടത്തുകയും ചെയ്തിട്ടുണ്ട്.
ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യ വകുപ്പിലെ 41 പേരും റവന്യൂ വകുപ്പിലെ 32 ജീവനക്കാരുമാണ് ചെക്ക്പോസ്റ്റിലെ ഫെസിലിറ്റേഷൻ സെൻററുകളിൽ ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.