ആത്മഹത്യക്കുറിപ്പെഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി; പിന്നാലെ, കട ഉടമയുടെ പേരെഴുതിവെച്ച് ജീവനൊടുക്കി

ആലപ്പുഴ: ലോഡ്ജിൽ മുറിയെടുത്ത 51കാരൻ ജീവനൊടുക്കി. കെട്ടിട നിർമാണ തൊഴിലാളിയായ തുമ്പോളി മംഗലം പള്ളിപ്പറമ്പിൽ വീട്ടിൽ ബെന്നിയാണ് മരിച്ചത്.

ആത്മഹത്യക്ക് കാരണം തമ്പി എന്നയാളാണെന്നും ലോഡ്ജിന് സമീപം കട നടത്തുന്ന ഷുക്കൂർ എന്നയാൾ മർദിച്ചതായും മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പുകളിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 10നാണ് വിഷക്കായ കഴിച്ച് ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിക്കുകയായിരുന്നു. 

പുലയൻവഴി കറുക ജങ്ഷന് സമീപമുള്ള ലോഡ്ജിൽ വെള്ളിയാഴ്ച വൈകിട്ടാണ് ബെന്നി മുറിയെടുക്കുന്നത്. സമീപത്തെ പഴക്കടയിൽ ചെന്ന് പേനയും കടലാസും ചോദിച്ചു. കടയിലുണ്ടായിരുന്ന സ്ത്രീയെ ശല്യം ചെയ്യാനാണ് എത്തിയതെന്ന് തെറ്റിധരിച്ച് അവരുടെ ഭർത്താവ് ബെന്നിയെ മർദിച്ചു. തുടർന്ന് മുറിയിലേക്ക് പോയ ബെന്നി ആത്മഹത്യക്ക് കാരണം തമ്പി എന്നയാളാണെന്ന് തൂവാലയിൽ സ്കെച്ച് പേന കൊണ്ട് എഴുതിവെച്ചു.  ഷുക്കൂർ തന്നെ മർദിച്ചതായി മുറിയുടെ തറയിലും എഴുതി. ഷുക്കൂറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.  

Tags:    
News Summary - 51-year-old man who stayed at lodge commits suicide by consuming poison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.