കേരളത്തിന്​ കേന്ദ്രത്തി​െൻറ ഇടക്കാലാശ്വാസം 500 കോടി

കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് അടിയന്തര സഹായമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചക്കുശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്​ടമുണ്ടെന്ന്​ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. അടിയന്തരസഹായമായി 2000 കോടിയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്​.  പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്ന്​ നല്‍കുമെന്ന് നരേന്ദ്ര മോദി അറിയിച്ചു. 

​േമയ് 29ന് തുടങ്ങിയ പേമാരിയില്‍ 357 പേര്‍ ഇതുവരെ മരിച്ചതായി പ്രധാനമന്ത്രിയെ അറിയിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണമായും ഇരുപത്താറായിരത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3026 ക്യാമ്പിലായി ഇപ്പോള്‍ 3,53,000 പേരുണ്ട്. 40,000 ഹെക്ടറിലധികം​ കൃഷി നശിച്ചു. 46,000ത്തിലധികം കന്നുകാലികളും രണ്ടുലക്ഷത്തിലധികം ഇതര വളർത്തുമൃഗങ്ങളും ചത്തു. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലവും തകര്‍ന്നു. റോഡുകളുടെ നഷ്​ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്​ടം 800 കോടിയിലധികമാണ്. 

രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തരമായി 20 ഹെലികോപ്​ടറും എൻജിനുള്ള 600 ബോട്ടും അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ട്​. കേന്ദ്രസേന വിഭാഗങ്ങളുടെ കൂടുതല്‍ സേവനം അത്യാവശ്യമാണ്​. എന്‍.ഡി.ആര്‍.എഫി‍​​​െൻറ 40 ടീമിനെയും ആര്‍മി ഇ.ടി.എഫി‍​​​െൻറ നാല്​ ടീമിനെയും നേവിയുടെ 10 ടീമിനെയും അധികമായി അനുവദിക്കണം. -മുഖ്യമന്ത്രി പറഞ്ഞു. 

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനുശേഷം കാലാവസ്ഥ അനുകൂലമായ പ്രദേശങ്ങളിലൂടെ വ്യോമമാര്‍ഗം സഞ്ചരിച്ച പ്രധാനമന്ത്രി നാശനഷ്​ടങ്ങള്‍ വീക്ഷിച്ചു. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ക്കൊപ്പമായിരുന്നു വ്യോമനിരീക്ഷണം. അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കേന്ദ്ര സഹമന്ത്രി അല്‍ഫോൻസ്​ കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്​ ഭക്ഷ്യധാന്യങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ ആവശ്യപ്പെടുന്ന മുറക്ക്​ ലഭ്യമാക്കാമെന്ന ഉറപ്പും പ്രധാനമന്ത്രി നല്‍കി. 

കൂടുതല്‍ ഹെലികോപ്​ടറും ബോട്ടും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു -മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിനു കൂടുതല്‍ ഹെലികോപ്​ടറുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവ ലഭ്യമാക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പം പ്രളയബാധിത മേഖലകള്‍ ഹെലികോപ്​ടറില്‍ കണ്ടശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും വെള്ളപ്പൊക്കത്തില്‍ നശിച്ച കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലും അദ്ദേഹം പ്രത്യേക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ആവശ്യമുള്ള കാര്യങ്ങള്‍ സംബന്ധിച്ചു പ്രധാനമന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്. നിലവില്‍ നല്‍കിയ റിപ്പോര്‍ട്ടിനു പുറമേ, വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. അതിഗുരുതരമായ സാഹചര്യമാണു നാട് നേരിടുന്നത്. ഫലപ്രദമായ ഇടപെടലിലൂടെ മരണസംഖ്യ കുറക്കാന്‍ സര്‍ക്കാറിനായി. കുറ്റപ്പെടുത്തലല്ല, കൂടുതല്‍ സഹായവും സഹകരണവുമാണ് ഈ ഘട്ടത്തില്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷ​െവച്ച്​ കേരളം
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ പ്ര​കൃ​തി ദു​ര​ന്ത​ത്തി​​​െൻറ തീ​വ്ര​ത നേ​രി​ട്ട്​ മ​ന​സ്സി​ലാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​ട​ങ്ങി​യെ​ങ്കി​ലും പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക്​ കാ​തോ​ർ​ത്തു​ക​യാ​ണ്​ കേ​ര​ളം. 19,500 കോ​ടി​യു​ടെ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യെ​ന്നാ​ണ്​ കേ​ര​ള​ത്തി​​​െൻറ പ്രാ​ഥ​മി​ക ക​ണ​ക്കെ​ങ്കി​ലും ര​ണ്ടാ​യി​രം കോ​ടി​യു​ടെ പ്രാ​ഥ​മി​ക സ​ഹാ​യ​മാ​ണ്​ കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യോ​ട്​ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, സം​സ്​​ഥാ​ന​ത്തി​​​െൻറ പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യി 500 കോ​ടി രൂ​പ​യു​ടെ പ്രാ​ഥ​മി​ക സ​ഹാ​യം മാ​ത്ര​മാ​ണ്​ കേ​ര​ള​ത്തി​നാ​യി ന​േ​ര​​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച​ത്. 

തു​ട​ർ​ന്നും കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക സ​ഹാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ്​ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ സം​സ്​​ഥാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ​ ദേ​ശീ​യ ദു​ര​ന്ത​മെ​ന്ന പ്ര​ഖ്യാ​പ​ന​വും സൈ​ന്യ​ത്തി​​​െൻറ കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ളു​മാ​ണ്​ കേ​ര​ളം പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ മു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​മു​ൾ​പ്പെ​ടെ ഇൗ ​ആ​വ​ശ്യ​ങ്ങ​ളാ​ണ്​ ഉ​ന്ന​യി​ച്ച​ത്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ്ര​ധാ​ന​മ​ന്ത്രി അ​നു​കൂ​ല​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ കേ​ര​ളം.

തകർന്ന റോഡുകൾ നന്നാക്കാൻ ഹൈ​വേ അ​തോ​റി​റ്റി​ക്ക്​ പ്ര​ധാ​ന​മ​ന്ത്രിയുടെ ന​ിര്‍ദേ​ശം
പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍ന്ന റോ​ഡു​ക​ളി​ല്‍ പ്ര​ധാ​ന ദേ​ശീ​യ​പാ​ത​ക​ള്‍ ആ​ദ്യം ന​ന്നാ​ക്കാ​ന്‍ ദേ​ശീ​യ ഹൈ​വേ അ​തോ​റി​റ്റി​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി ന​ര്‍ദേ​ശം ന​ല്‍കി. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന-​ഗ്രാ​മീ​ണ്‍ ഭ​വ​ന​പ​ദ്ധ​തി​യി​ല്‍ ഊ​ഴം കാ​ത്തി​രി​ക്കു​ന്ന​വ​രി​ല്‍ പ്ര​ള​യ​ത്തി​ല്‍ വീ​ട്​ ന​ഷ്​​ട​പ്പെ​ട്ട​വ​ര്‍ക്ക്​ മു​ന്‍ഗ​ണ​നാ​ക്ര​മ​ത്തി​ല്‍ വീ​ടു​ക​ള്‍ അ​നു​വ​ദി​ക്കും.

സു​ര​ക്ഷ പ​ദ്ധ​തി വ​ഴി ന​ഷ്​​ട​പ​രി​ഹാ​രം ക്യാ​മ്പു​ക​ൾ തു​ട​ങ്ങാ​ൻ ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​ക​ള്‍ക്ക്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം
കൊ​ച്ചി: പ്ര​ള​യ​ സാഹചര്യത്തിൽസാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് യ​ഥാ​സ​മ​യം ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍കു​ന്ന​തി​ന്​ പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ തു​ട​ങ്ങാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കേ​ര​ള സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ  ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​ക​ള്‍ക്ക്​ നി​ര്‍ദേ​ശം ന​ല്‍കി. 

‘ഫ​സ​ല്‍ ബീ​മ യോ​ജ​ന’ പ്ര​കാ​രം ക​ര്‍ഷ​ക​ര്‍ക്കു​ള്ള ക്ല​യി​മു​ക​ള്‍ എ​ത്ര​യും വേ​ഗം അ​നു​വ​ദി​ച്ചു​ന​ല്‍കാ​നും നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന്​ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍ക​ണ​മെ​ന്ന് എ​ന്‍.​ടി.​പി.​സി, പി.​ജി.​സി.​ഐ.​എ​ല്‍ തു​ട​ങ്ങി​യ കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. 
2018-19ലെ ​തൊ​ഴി​ല്‍ ബ​ജ​റ്റി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​പ്ര​കാ​രം അ​ഞ്ച​ര കോ​ടി മ​നു​ഷ്യാ​ധ്വാ​ന ദി​ന​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​പ​ക്ഷം ഇ​ത് ഇ​നി​യും വ​ര്‍ധി​പ്പി​ച്ചു​ന​ല്‍കും. തോ​ട്ട​കൃ​ഷി ന​ശി​ച്ച ക​ര്‍ഷ​ക​ര്‍ക്ക്​ വീ​ണ്ടും കൃ​ഷി ആ​രം​ഭി​ക്കാ​ന്‍ മി​ഷ​ന്‍ ഫോ​ര്‍ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്‌​മ​​െൻറ്​ ഓ​ഫ് ഹോ​ര്‍ട്ടി​ക​ള്‍ച​ര്‍ പ്ര​കാ​രം സ​ഹാ​യം ന​ല്‍കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

 

പ്രധാനതീരുമാനങ്ങൾ

  • കേരളത്തെ അടിയന്തിരമായി സഹായിക്കും 
  • മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ 
  • പരുക്കേറ്റവർക്ക് 50000 രൂപ വീതം
  • ഗ്രാമങ്ങളിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സൗജന്യമായി വീടുകൾ നിർമിക്കും 
  • രാജ്യത്തെമ്പാട് നിന്നും അടിയന്തരമായി ഭക്ഷ്യ ധാന്യങ്ങൾ, മരുന്നുകൾ എന്നിവ എത്തിക്കും 
  • ഇൻഷുറൻസ് കമ്പനികളോട് കേരളത്തിൽ പ്രത്യേക ക്യാമ്പുകൾ നടത്തി നഷ്ടം പരിഹരിക്കാൻ നിർദേശം 
  • ഫസൽ ഭീമാ യോജന പ്രകാരം കർഷകർക്കുണ്ടായ നഷ്ടം നികത്തും 
  • കേരളത്തിലെ തകർന്ന റോഡുകളിൽ പ്രധാനപ്പെട്ടവ ഉടൻ തന്നെ നാഷണൽ ഹൈവേ അതോറിറ്റി പുനർനിർമിക്കും
  • ഇതിന്‍റെ ചെലവുകൾ മുഴുവൻ കേന്ദ്രം വഹിക്കും
  • സംസ്ഥാനത്ത് നിലച്ച വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഏജൻസികൾക്ക് നിർദേശം
Tags:    
News Summary - 500 Crore As to Face Emergency Situation - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.