മഞ്ചേരി: 10 വയസ്സുകാരിയെ പലതവണ ബലാത്സംഗം ചെയ്ത 48കാരന് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി 63 വര്‍ഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അമ്പലവയല്‍ നെല്ലറച്ചാല്‍ പാങ്ങലേരി അരീക്കുന്ന് ഗോപാലകൃഷ്ണനെയാണ് (48) ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്.
2020 ജനുവരി മുതല്‍ മേയ് വരെ ബാലികയും കുടുംബവും താമസിച്ചിരുന്ന കണ്ടാലപറ്റയിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. വിവിധ വകുപ്പുകളിലുള്ള തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ പ്രതി 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും. പ്രതി പിഴയൊടുക്കുന്ന പക്ഷം ഇതില്‍നിന്ന് മൂന്നു ലക്ഷം രൂപ അതിജീവിതക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. സര്‍ക്കാറിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി.
എടവണ്ണ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന എം.ബി. സിബിനാണ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. എസ്.ഐ വി. വിജയരാജന്‍, എസ്.എച്ച്.ഒ സുനീഷ് കെ. തങ്കച്ചന്‍ എന്നിവര്‍ തുടരന്വേഷണം നടത്തിയ കേസില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.വി. ലതീഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 22 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. എ.എസ്.ഐമാരായ എന്‍. സല്‍മയും എന്‍. ഷാജിമോളുമായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫിസര്‍മാര്‍. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.