ഇത്തവണ ഓണത്തിന് അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒഴുകിയത് 46.91 ലക്ഷം ലിറ്റർ പാൽ

പാലക്കാട്: ഈ ഓണത്തിന് അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയത് 46.91 ലക്ഷം ലിറ്റർ പാൽ. സെപ്റ്റംബർ മൂന്നുമുതൽ ഓരോ ചെക്ക്പോസ്റ്റുകളിലും ഗുണനിലവാര പരിശോധന നടത്തിയാണ് പാൽ കേരളത്തിലേക്ക് കടത്തിവിട്ടത്. സെപ്റ്റംബർ ഒമ്പതു വരെ പരിശോധന തുടരും.

സ്ഥിരം ചെക്പോസ്റ്റുകളായ മീനാക്ഷിപുരം, ആര്യങ്കാവ്, പാറശ്ശാല, താൽകാലിക ചെക്പോസ്റ്റുകളായ കുമളി, വാളയാർ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. 2510 സാംപിളുകളാണ് പരിശോധിച്ചത്.

മീനാക്ഷിപുരം ചെക്പോസ്റ്റ് വഴി 16.76 ലക്ഷം ലിറ്റർ പാൽ ആണ് എത്തിയത്. ആര്യങ്കാവ് ചെക്പോസ്റ്റ് വഴി 10.61ലക്ഷം ലിറ്റർ പാലും വാളയാർ ചെക്പോസ്റ്റ് വഴി 9.06 ലക്ഷം ലിറ്റർ പാലും പാറശ്ശാല വഴി 6.05 ലക്ഷം ലിറ്ററും കുമളി വഴി 4.4 ലക്ഷം ലിറ്റർ പാലുമാണ് എത്തിയത്.

Tags:    
News Summary - 46.91 lakh litres of milk arrived in kerala this onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.