സംസ്ഥാനത്തു നിന്ന് മക്കയിലെത്തിയത് 4276 പേര്‍

കൊണ്ടോട്ടി: ഹജ്ജിനായി സംസ്ഥാനത്തെ പുറപ്പെടല്‍ കേന്ദ്രങ്ങളില്‍നിന്ന് ഇതുവരെ മക്കയിലെത്തിയത് 4276 പേര്‍. പ്രധാന ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് കൂടുതല്‍ പേര്‍ പുറപ്പെട്ടത്. 2465 പേരാണ് ഇവിടെനിന്ന് യാത്രയായത്. ഒപ്പം കൊച്ചിയില്‍നിന്നും കണ്ണൂരില്‍നിന്നും ഹജ്ജ് സർവിസുകള്‍ തുടരുകയാണ്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീർഥാടന യാത്ര ഒരാഴ്ച പിന്നിടുമ്പോള്‍ 24 വിമാനങ്ങളിലായാണ് 4276 പേര്‍ മക്കയിലെത്തിയത്. ഇതില്‍ 1454 പേര്‍ പുരുഷന്മാരും 2822 പേര്‍ സ്ത്രീകളുമാണ്. കരിപ്പൂരില്‍നിന്ന് 17, കണ്ണൂരില്‍നിന്ന് നാല്, കൊച്ചിയില്‍നിന്ന് മൂന്നുവീതം വിമാനങ്ങളിലായാണ് തീര്‍ഥാടകര്‍ പുറപ്പെട്ടത്. 7011 തീർഥാടകരാണ് ഇനി പുറപ്പെടാനുള്ളത്. ഇവരില്‍ 4571 പേര്‍ കരിപ്പൂരില്‍നിന്നും 1398 പേര്‍ കണ്ണൂരില്‍നിന്നും 1042 പേര്‍ കൊച്ചിയില്‍ നിന്നും വരുംദിവസങ്ങളില്‍ യാത്ര തിരിക്കും.

കരിപ്പൂരില്‍നിന്ന് ഞായറാഴ്ച രാവിലെ ഒമ്പതിനും വൈകീട്ട് 6.35നും രണ്ട് വിമാനങ്ങളാണ് തീര്‍ഥാടകരുമായി പുറപ്പെടുക. കണ്ണൂരില്‍നിന്ന് പുലര്‍ച്ച 1.45ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ മുഴുവൻ സ്ത്രീ തീർഥാടകരായിരുന്നു. കണ്ണൂരില്‍നിന്ന് അടുത്ത ദിവസങ്ങളിലെ രണ്ട് വിമാനങ്ങള്‍ കൂടി സ്ത്രീകള്‍ക്ക് മാത്രമായി സർവിസ് നടത്തും. കൊച്ചിയില്‍നിന്ന് ഞായറാഴ്ച വിമാന സർവിസ് ഇല്ല. തിങ്കളാഴ്ച കൊച്ചിയില്‍നിന്ന് രാവിലെ 11.30ന് പുറപ്പെടുന്ന വിമാനത്തില്‍ കേരളത്തില്‍നിന്നുള്ള 246 തീർഥാടകര്‍ക്ക് പുറമെ ലക്ഷദ്വീപില്‍നിന്നുള്ള 164, തമിഴ്‌നാട്ടില്‍നിന്നുള്ള മൂന്ന് തീർഥാടകർ കൂടി യാത്രയാകും. കരിപ്പൂരില്‍നിന്ന് തിങ്കളാഴ്ചയിലെ രണ്ട് വിമാനങ്ങളും ജൂണ്‍ 17ലെ ആദ്യ വിമാനവും കൂടി സ്ത്രീകള്‍ക്ക് മാത്രമായാണ് സർവിസ് നടത്തുക.

അധിക സര്‍വിസുകള്‍ അനുവദിച്ചേക്കും

കൊണ്ടോട്ടി: കൂടുതല്‍ ഹജ്ജ് തീര്‍ഥാടകരുള്ള കേരളത്തിന് അധിക വിമാന സര്‍വിസുകള്‍ അനുവദിക്കാനുള്ള നീക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി. കരിപ്പൂരില്‍നിന്ന് അഞ്ച്, കണ്ണൂരില്‍നിന്ന് ഒന്നുവീതം വിമാനങ്ങളായിരിക്കും അനുവദിക്കുക. 

ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ തീ​

മ​ക്ക: അ​സീ​സി​യ​യി​ലെ ത്വ​യ്ബ റോ​ഡി​ൽ ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ 239ാം ന​മ്പ​ർ കെ​ട്ടി​ട​ത്തി​ൽ ചെ​റി​യ തോ​തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​ം. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​വ​ർ ഉ​ട​ൻ ത​ന്നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സൗ​ദി ഫ​യ​ർ ഫോ​ഴ്സ് ടീം ​സ്ഥ​ല​ത്തെ​ത്തി ഹാ​ജി​മാ​രെ മു​ഴു​വ​ൻ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്കു​ക​യും തീ​യ​ണ​ക്കു​ക​യും ചെ​യ്തു. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്ത് സേ​വ​ന​നി​ര​ത​രാ​യി​രു​ന്നു. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ ഹാ​ജി​മാ​രാ​യി​രു​ന്നു കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

Tags:    
News Summary - 4276 people reached Makkah from the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.