ചിറയിൻകീഴ് എക്സൈസ് റെയിഞ്ചിൽ വിൽപ്പനക്കായി സൂക്ഷിച്ച 42.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തു

തിരുവനന്തപുരം: ചിറയിൻകീഴ് എക്സൈസ് റെയിഞ്ചിൽ രണ്ടിടങ്ങളിലായി വിൽപ്പനക്കായി സൂക്ഷിച്ച 42.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തു. ആറ്റിങ്ങൽ ഭാഗത്ത് നിന്നും 12 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി എത്തിയപ്പോഴാണ് ചിറയിൻകീഴ് എക്സൈസ് സംഘം മോഹനനെ അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) രാജേഷും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്.

മണ്ണാർക്കുളം കടപ്പുറത്ത് വച്ച് സെലിൻ എന്ന സ്ത്രീ 30.5 ലിറ്റർ മദ്യവുമായി പിടിയിലായി. ചിറയിൻകീഴ് എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ദീപുകുട്ടനും പാർട്ടിയും ചേർന്നാണ് സെലിനെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ഷിബുകുമാർ, രാജേഷ്, ബിജു, പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഹാഷിം, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത് ബാബു, അഖിൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഉഫൈസ് ഖാൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ബിസ്മി എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.

Tags:    
News Summary - 42.5 liters of Indian-made foreign liquor kept for sale at Chirainkeez Excise Range seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.