പ്ലസ് വൺ പരീക്ഷയെഴുതാൻ 4,24,696 പേർ; തിങ്കളാഴ്ച തുടങ്ങും

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ തിങ്കളാഴ്ച തുടങ്ങും. ഈ വർഷം 4,24,696 പേരാണ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ അധ്യയനവർഷം നടത്തേണ്ട പരീക്ഷ കോവിഡ് സാഹചര്യത്തിൽ പാഠഭാഗങ്ങൾ തീരാതെ വന്നതോടെയാണ് ജൂണിലേക്ക് നീണ്ടത്.

പരീക്ഷ എഴുതുന്നവരിൽ 211904 പേർ പെൺകുട്ടികളും 212792 പേർ ആൺകുട്ടികളുമാണ്. കൂടുതൽ പേർ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലാണ്. 77803 പേർ. കുറവ് ഇടുക്കി ജില്ലയിലാണ്. 11008 പേർ. ഗൾഫിൽ 505 പേരും ലക്ഷദ്വീപിൽ 906 പേരും മാഹിയിൽ 791 പേരും പരീക്ഷയെഴുതുന്നുണ്ട്. ജൂൺ 30നാണ് പരീക്ഷ അവസാനിക്കുന്നത്.

പരീക്ഷയെഴുതുന്നവരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം 34000, കൊല്ലം 28233, പത്തനംതിട്ട 11707, ആലപ്പുഴ 23554, കോട്ടയം 20984, ഇടുക്കി 11008, എറണാകുളം 33144, തൃശൂർ 35568, പാലക്കാട് 37290, മലപ്പുറം 77803, കോഴിക്കോട് 45358, വയനാട് 11468, കണ്ണൂർ 34602, കാസർകോട് 17775.

Tags:    
News Summary - 4,24,696 to appear Plus One exam; It will start on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.