തൂക്കം 350 കിലോ; സ്രാവിനെ വിറ്റത്​ 91,000 രൂപക്ക്

ബേപ്പൂർ: ഉൾക്കടലിൽ മീൻപിടിത്തത്തിനിടെ ലഭിച്ച ഭീമൻ സ്രാവുമായി ബോട്ടുകാർ ബേപ്പൂർ ഹാർബറിൽ എത്തി. ബേപ്പൂർ സ്വദേ ശി കെ.പി. വാഹിദി​​​െൻറ ഉടമസ്ഥതയിലുള്ള ‘സയ്യിദ് മദനി’ ബോട്ടിൽ പോയവർക്കാണ്​ സ്രാവിനെ കിട്ടിയത്.

നാലു​ ദിവസം മുമ്പ് ഉൾക്കടലിൽ പോയ ഇവരുടെ വലയിൽ ചൊവ്വാഴ്ച രാത്രിയാണ് ഭീമൻ സ്രാവ് കുടുങ്ങിയത്​. 350 കിലോ തൂക്കമുള്ള സ്രാവിനെ സ്​റ്റോറേജിൽ സൂക്ഷിക്കാനും തുടർന്ന്​ മത്സ്യബന്ധം നടത്താനും സാധിക്കാത്തതിനാൽ ഹാർബറിലേക്ക് തിരിക്കുകയായിരുന്നു. സ്രാവിനെ ലേലത്തിൽ വാങ്ങാൻ നിരവധി പേ​രെത്തിയെങ്കിലും മലപ്പുറം വളാഞ്ചേരി മത്സ്യമാർക്കറ്റിൽ കച്ചവടക്കാരനായ പുതുക്കുടി സുബൈർ 91,000 രൂപക്ക്​ സ്വന്തമാക്കി.

സ്രാവി​​​െൻറ വയറ്റിൽ മൂന്നര കിലോയോളം തൂക്കംവരുന്ന ഇരുപതോളം കുഞ്ഞുങ്ങളുണ്ടെന്ന്​ പറയപ്പെടുന്നു. 55 നോട്ടിക്കൽ മൈൽ അകലെനിന്നാണ് വലയിൽ കുടുങ്ങിയതെന്ന് ആലപ്പുഴ അർത്തുങ്കൽ സ്വദേശിയും ബോട്ടി​​​െൻറ സ്രാങ്കുമായ ജോൺസൺ പറഞ്ഞു.

Tags:    
News Summary - 350 kg shark; sell with Rs.91000 at Baypure harbour -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.