പ്രണയം പരസ്യമായി; പതിനാലുകാരിക്കൊപ്പം 34കാരനും വിഷം കഴിച്ചു; ഇരുവരും ചികിത്സയിൽ

അടിമാലി: പ്രണയം പരസ്യമായതോടെ പതിനാലുകാരിയും ബന്ധുവായ 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പരാതി അന്വേഷിക്കാൻ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരും വിഷം കഴിച്ചത്.

ഇടുക്കി വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുറിയറയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ബന്ധുവായ യുവാവുമായാണ് പ്രണയത്തിലായത്. പ്രണയം വീട്ടിൽ അറിഞ്ഞതോടെ ബന്ധപ്പെട്ടവർ പൊലീസിൽ പരാതി നൽകി. സംഭവം അന്വേഷിക്കാൻ പൊലീസ് എത്തുന്നതിന് മുമ്പാണ് ഇരുവരും മുനിയറ പന്നിയാർ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

ഇരുവരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തിട്ടില്ല.

Tags:    
News Summary - 34-year-old took poison along with the fourteen-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.