കോഴിക്കോട്ട്​ ചൊവ്വാഴ്​ച​ കോവിഡ്​ സ്​ഥിരീകരിച്ചത്​ മൂന്നുപേർക്ക്​

കോഴിക്കോട്​: ജില്ലയില്‍ ചൊവ്വാഴ്​ച മൂന്നുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഴിയൂര്‍ സ്വദേശിയായ 42കാരന ാണ് ഒരാള്‍. മാഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആളാണ് ഇദ്ദേഹം. നിലവില്‍ മെഡ ിക്കല്‍ കോളജ്​ ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തി​​​െൻറ നില തൃപ്തികരമാണ്. അദ്ദേഹത്തി​​​െൻറ വീട്ടിലുള്ളവ രുടെയും കൂടുതല്‍ സമ്പര്‍ക്കത്തിലുള്ളവരുടെയും സാമ്പിള്‍ പരിശോധനക്ക്​ അയച്ചിട്ടുണ്ട്. ഇവരെല്ലാം കൊറോണ കെയര്‍ സ​​െൻററില്‍ നിരീക്ഷണത്തിലാണ്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ച എടച്ചേരി സ്വദേശികളായ മറ്റു രണ്ടുപേരില്‍ ഒരാള്‍ മ ാര്‍ച്ച് 18ന് ദുബൈയിൽനിന്ന് വന്നതാണ്. 35 വയസ്സുണ്ട്. ഇദ്ദേഹത്തി​​​െൻറ പിതാവ് ഏപ്രില്‍ 11ന്​ പോസിറ്റീവ് ആയതിനെ തുട ര്‍ന്ന് കുടുംബാംഗങ്ങളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം പോ സിറ്റീവ് ആയത്. മൂന്നാമത്തെ ആളും ഇതേവീട്ടില്‍ തന്നെയുള്ള 19കാരിയാണ്. ഇവരെല്ലാം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാ ണ്. എല്ലാവരുടെയും നില തൃപ്തികരമാണ്.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച പതിനഞ്ചാമത്തെ വ്യക്തി മാർച്ച് 18നുള്ള എയ ർ ഇന്ത്യ എക്സ്പ്രസ്​ വിമാനത്തിൽ (IX 346) സഹോദരനോടൊപ്പം ദുബൈയിൽനിന്ന്​ കോഴിക്കോട് വിമാനത്താവളത്തിൽ രാത്രി പത്തിന് ​​ എത്തി. 10.30ഓടെ വിമാനത്താവളത്തിൽനിന്ന് സഹോദരനോടൊപ്പം എയർപോർട്ട് ടാക്സിയിൽ കോഴിക്കോ​ട്ടെ വീട്ടിലേക്ക് യാത്രതിരിച്ചു. യാത്രാമധ്യേ തിക്കോടിയിലെ തട്ടുകടയിൽനിന്ന് രാത്രി 12ന്​ ഭക്ഷണം കഴിച്ചു. ആ സമയത്ത് അവിടെ കടയുടമയും വേറെ ഒരാളും അല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല.

അർധരാത്രി ഒരു മണിയോടെ വീട്ടിലെത്തി. മാർച്ച്​ 19ന്​ പനി വന്നതോടെ ഹെൽത്ത് ഇൻസ്പെക്ടറുമായി ബന്ധപ്പെടുകയും, അദ്ദേഹത്തി​​​െൻറ നിർദേശപ്രകാരം തിരക്ക്​ കുറവുള്ള സമയം നോക്കി ഉച്ചക്ക് 2.30ഓടെ സ്വകാര്യ വാഹനത്തിൽ എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി. മൂന്ന്​ മണിയോടെ അതേ വാഹനത്തിൽ തന്നെ തിരിച്ചുപോയി ഹോം ഐസോലേഷനിൽ കഴിയുകയായിരുന്നു.

വീണ്ടും ഇദ്ദേഹത്തിനും കുടുംബത്തിലെ ചിലർക്കും രോഗലക്ഷണങ്ങൾ പ്രകടമായതോടെ ആരോഗ്യ പ്രവർത്തകർ നിർദേശിച്ച പ്രകാരം മാർച്ച് 24ന്​ 5.30ഓടെ സ്വകാര്യ വാഹനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ട്രിയാജിൽ പരിശോധനക്ക്​ എത്തി. പരിശോധനകൾക്കുശേഷം കോവിഡ് ചികിത്സ മാർഗരേഖ അനുസരിച്ച് വീട്ടിൽ ഐസോലേഷൻ കഴിയാൻ നിഷ്കർഷിച്ചതിനാൽ 10.30ഓടെ അതേ വാഹനത്തിൽ തിരിച്ചുപോവുകയും രാത്രി 11.55ന് വീട്ടിലെത്തി ഹോം ഐസൊലേഷൻ കഴിയുകയും ചെയ്തു.

ഏപ്രിൽ 11ന്​ ഇദ്ദേഹത്തി​​​െൻറ കുടുംബാംഗത്തിന് രോഗം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങളെ മുഴുവൻ കോഴിക്കോട് മെഡിക്കൽ കോളജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. അടുത്ത ദിവസം തന്നെ സാമ്പിൾ എടുത്ത്​​ പരിശോധനക്ക്​ അയച്ചു. ചൊവ്വാഴ്​ച പോസിറ്റീവാണെന്ന ഫലവും ലഭിച്ചു. ഇദ്ദേഹം ഇപ്പോൾ മെഡിക്കൽ കോളജ് ഐസോലേഷനിലാണ് ഉള്ളത്. വീട്ടിലുള്ളവരും മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുണ്ട്​.

കോവിഡ് സ്ഥിരീകരിച്ച പതിനാറാമത്തെ വ്യക്തി സമ്പർക്കം കൊണ്ട് രോഗബാധിതയായതാണ്. മാർച്ച്​ 23ന്​ ജലദോഷം, പനി എന്നിവ അനുഭവപ്പെട്ടതിനാൽ രാവിലെ പത്തിന്​ വീട്ടിൽനിന്ന് ഓട്ടോയിൽ ആരോഗ്യ കേന്ദ്രം ഓർക്കാട്ടേരിയിലേക്ക് പോയി. അമ്മായിമുക്ക് വരെ ഒരു ഓട്ടോയിലും അതിനുശേഷം ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സ​​െൻറർ വരെ മറ്റൊരു ഓട്ടോയിലുമായി യാത്ര ചെയ്ത് 10.30ന്​ അവിടെ എത്തിച്ചേർന്നു. പരിശോധനക്കുശേഷം, കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തതിനാൽ വീട്ടിൽ ഐസോലേഷനിൽ കഴിയാൻ ആവശ്യപ്പെട്ട പ്രകാരം 11.30ഓടെ തിരികെ വീട്ടിലേക്ക് പോന്നു.

അടുത്ത ദിവസം മറ്റു കുടുംബാംഗങ്ങൾക്കും ഇവർക്കും ചെറിയ രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം 5.30ഓടെ സ്വകാര്യ വാഹനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ട്രിയാജിൽ പരിശോധനക്ക്​ എത്തി. തുടർന്ന്​ കോവിഡ് ചികിത്സ മാർഗ്ഗരേഖക്ക് അനുസരിച്ച് വീട്ടിൽ ഐസോലേഷൻ കഴിയാൻ നിഷ്കർഷിച്ചതിനാൽ 10.30ഓടെ അതേ വാഹനത്തിൽ തിരിച്ചുപോയി.

ഏപ്രിൽ 11ന് ഇദ്ദേഹത്തി​​​െൻറ കുടുംബാംഗത്തിന് രോഗം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങളെ മുഴുവൻ രാത്രി എ​ട്ടോടെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റി. അടുത്ത ദിവസംതന്നെ സാമ്പിൾ എടുത്ത്​ പരിശോധനക്ക്​ അയച്ചു. മെഡിക്കൽ കോളജ് ഐസോലേഷനിലാണ് ഈ വ്യക്തി ഇപ്പോഴുള്ളത്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരുടെ എണ്ണം 16 ആയി. ഇവരില്‍ ഏഴുപേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഒമ്പത്​ പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച നാല്​ ഇതര ജില്ലക്കാരില്‍ രണ്ട് കാസര്‍ഗോഡ് സ്വദേശികളും രോഗമുക്തരായി ആശുപത്രി വിട്ടു. രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ചികിത്സയിലുണ്ട്.

Tags:    
News Summary - 3 new covid patients in kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.