Posted On
date_range Updated On
date_range പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
ചങ്ങനാശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാക്കളടക്കം മൂന്നുപേരെ വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തു.
റാന്നി സ്വദേശിയും ഇപ്പോള്‍ വാകത്താനത്ത് വാടകക്ക് താമസക്കാരനുമായ മഹേഷ് (21), മഹേഷിെൻറ അച്ഛന് ഉണ്ണി (60), സുഹൃത്ത് തിരുവനന്തപുരം സ്വദേശി സഫര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. മഹേഷിനെ പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു രണ്ടുപേരുടെ പേരില്‍ പ്രേരണക്കുറ്റത്തിനും കേസെടുത്തു.
വാകത്താനം സി.ഐ കെ.പി. തോംസണ്‍, എസ്.ഐ കോളിന്‍സ് എന്നിവരുടെ നേതൃത്വത്തിെല സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.