തിരുവനന്തപുരം: സംസ്ഥാനത്തേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ഞായറാഴ്ച സര്‍വീസ് ആരംഭിക്കും.രാവിലെ ഏഴുമണിക്ക് കാസര്‍കോടുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05ന് ആരംഭിക്കുന്ന മടക്കയാത്ര രാത്രി 11.55ന് കാസര്‍കോട് അവസാനിക്കും. സർവിസിന്റെ കരട് സമയക്രമം തയ്യാറായിട്ടുണ്ട്. ഔദ്യോഗിക സമയപ്രഖ്യാപനം ബുധനാഴ്ചയുണ്ടാകുമെന്നാണ് വിവരം. ഓറഞ്ച് നിറത്തിലുള്ള പുതിയ ട്രെയിനാവും എത്തുക. ആകെ ഒമ്പത് വന്ദേഭാരത് ട്രെയിനുകള്‍ ഒരുമിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ് റെയിൽവേയുടെ പരിഗണനയിലുള്ളത്.
നേരത്തെ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നതെങ്കിൽ രണ്ടാമത്തെ ട്രെയിന്‍ ആലപ്പുഴ വഴിയാണ് ഓടുക. ആഴ്ചയില്‍ ആറുദിവസമായിരിക്കും സര്‍വീസ്. ചൊവ്വാഴ്ചകളിലൊഴികെയുള്ള ദിവസങ്ങളിൽ കാസർകോട്-തിരുവനന്തപുരം സർവിസുണ്ടാകും. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
എട്ടു മണിക്കൂറാണ് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവ്വീസിനെടുക്കുന്ന സമയം. 7.55 മണിക്കൂർ തിരിച്ചുള്ള സര്‍വീസിന് വേണ്ടിവരും. നിലവിൽ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.20നാണ് പുറപ്പെടുന്നത്. ഉച്ചക്ക് 1.20ന് കാസർകോടെത്തും.
കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക്
കാസർകോട് (പുറപ്പെടൽ)- രാവിലെ 7.00
കണ്ണൂർ-8.05
കോഴിക്കോട്-9.05
ഷൊർണൂർ-10.05
തൃശൂർ-10.40
എറണാകുളം-11.48
ആലപ്പുഴ-12.40
കൊല്ലം-1.57
തിരുവനന്തപുരം-3.05
തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക്
തിരുവനന്തപുരം (പുറപ്പെടൽ)-വൈകീട്ട് 4.05
കൊല്ലം-4.55
ആലപ്പുഴ-5.57
എറണാകുളം-6.38
തൃശൂർ-7.42
ഷൊർണൂർ-8.17
കോഴിക്കോട്-9.18
കണ്ണൂർ-10.18
കാസർകോട്-11.55
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.