പൂജപ്പുര സെൻട്രൽ ജയിലിൽ 262 തടവുകാർക്ക് കോവിഡ്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലും 262 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാർക്കിടയിൽ ആന്റിജൻ പരിശോധന നടത്തിയിരുന്നു. 936 പേരെയാണ് പരിശോധിച്ചത്. രോഗികളെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. രോഗികൾക്ക് പ്രത്യേക ചികിത്സയും പ്രത്യേക ഡോക്ടർമാരെയും നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജയിൽ സൂപ്രണ്ട് സർക്കാരിനോട് ആവശ്യപ്പെട്ടു.

സം​സ്ഥാ​ന​ത്ത്​ കോ​വി​ഡ്​ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ കാ​റ്റ​ഗ​റി തി​രി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ​വ​ന്നു. അ​ഞ്ച്​ ജി​ല്ല​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളാണ്. നി​യ​ന്ത്ര​ണ​ം ക​ടു​പ്പി​ച്ച​തോ​ടെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ തി​ര​ക്ക്​ കു​റ​ഞ്ഞു. ചി​ല ട്രെ​യി​നു​ക​ൾ ജ​നു​വ​രി 27 വ​രെ റ​ദ്ദാ​ക്കി.

ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്ത്​ ലോ​ക്​​ഡൗ​ണി​ന്​ സ​മാ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​വ​ശ്യ​സ​ർ​വി​സു​ക​ളേ അ​നു​വ​ദി​ക്കൂ. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ അ​നു​വ​ദി​ക്കി​ല്ല. കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ൾ​പ്പെ​ടെ പൊ​തു​ഗ​താ​ഗ​തം ഉ​ണ്ടാ​കി​ല്ല. ഓ​രോ ജി​ല്ല​ക​ളി​ലെ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ജി​ല്ല ക​ല​ക്ട​ർ​മാ​ർ ഉ​ത്ത​ര​വ്​ പു​റ​ത്തി​റ​ക്കി. നി​ല​വി​ൽ ഒ​രു ജി​ല്ല​യും സി ​കാ​റ്റ​ഗ​റി​യി​ലി​ല്ല. ബി ​കാ​റ്റ​ഗ​റിയിലാണ് നി​യ​ന്ത്ര​ണം ക​ർ​ക്ക​ശ​മാ​ക്കി​യ​ത്. പാ​ല​ക്കാ​ട്, ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണിത്. പൊ​തു ഇ​ട​ങ്ങ​ളി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി. എ ​യിലുള്ള എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്.

Tags:    
News Summary - 262 inmates in Poojappura Central Jail tested positive for covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.