Posted On
date_range Updated On
date_range 2,459 ദിവസങ്ങൾ; ഇനി നാലാമൻ, പിണറായി വിജയൻ ഇന്ന് ഉമ്മൻചാണ്ടിയെയും മറികടക്കും
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ പിണറായി വിജയൻ ഇനി നാലാമൻ. അതേസമയം, കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിസ്ഥാനത്തിരുന്നതിൽ ഒന്നാമത് പിണറായിയാണ്. ഇന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും റെക്കോർഡിന്റെ കാര്യത്തിൽ പിണറായി മറികടക്കും. 2,459 ദിവസം എന്ന റെക്കോർഡ് ആണ് മറികടക്കുക. ഇതോടെ പിണറായി വിജയൻ ഏറ്റവും കൂടുതൽ ദിവസം മുഖ്യമന്ത്രിയായവരുടെ ലിസ്റ്റിൽ നാലാമത് എത്തും.
സി.അച്യുതമേനോനെ (2,364 ദിവസം) 2022 നവംബർ 14നു മറികടന്നിരുന്നു. കേരളത്തിൽ ഇതുവരെ 12 പേർ മുഖ്യമന്ത്രിമാരായി. ഇവരുടെ നേതൃത്വത്തിൽ 23 മന്ത്രിസഭകൾ അധികാരത്തിലെത്തി. ഇ.കെ.നായനാർ, കെ.കരുണാകരൻ, സി.അച്യുതമേനോൻ എന്നിവരാണ് കൂടുതൽ കാലം ഭരിച്ച റെക്കോർഡിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.