കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ വഴി കയറ്റുമതി നിയന്ത്രണം ലംഘിച്ച് യു.കെയിലേക്ക് കടത്താൻ ശ്രമിച്ച 220 ടൺ ബസ്മതി അരി കസ്റ്റംസ് പിടികൂടി. ഉപ്പ് എന്ന വ്യാജേന തമിഴ്നാട്ടിൽനിന്ന് എത്തിച്ച എട്ട് കണ്ടെയ്നറുകളിൽനിന്നാണ് ഇവ പിടികൂടിയത്. രണ്ടാഴ്ച മുമ്പ് മൂന്ന് കണ്ടെയ്നറിലായി കടത്താൻ ശ്രമിച്ച അരിയും പിടികൂടിയിരുന്നു. രണ്ടാഴ്ചക്കിടെ 11 കണ്ടെയ്നറിൽനിന്നായി അഞ്ചുകോടിയുടെ അരിയാണ് പിടികൂടിയത്.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ കയറ്റുമതി നിയന്ത്രണം ലംഘിച്ച് വിദേശത്തേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. ഉപ്പുചാക്കുകളുടെ മറവിലാണ് അരി സൂക്ഷിച്ചിരുന്നത്. പരിശോധിച്ചപ്പോൾ ആദ്യത്തെ ചാക്കുകളിലെല്ലാം ഉപ്പായിരുന്നു. തമിഴ്നാട്ടിലെ രണ്ട് അരി വ്യാപാരികളുടെ പേരിൽ ഒരു മാസത്തിനിടെ 11 കണ്ടെയ്നറാണ് ഉപ്പ് എന്ന് രേഖപ്പെടുത്തി വല്ലാർപാടത്ത് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.