കേരള നിയമസഭ

കാലഹരണപ്പെട്ട 218 നിയമങ്ങൾ പിൻവലിക്കുന്നു

തിരുവനന്തപുരം: കാലഹരണപ്പെട്ട 218 നിയമങ്ങള്‍ പിന്‍വലിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാന നിയമ പരിഷ്‌കരണ കമീഷൻ സമർപ്പിച്ച 15ാം റിപ്പോര്‍ട്ട് ഭേദഗതികളോടെ അംഗീകരിച്ച മന്ത്രിസഭ ഇതിന്​ 2021ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ കൊണ്ടുവരാനും തീരുമാനിച്ചു.

തിരുവിതാംകൂര്‍, തിരു-കൊച്ചി, മലബാര്‍, കൊച്ചി പ്രദേശങ്ങള്‍ക്ക് ബാധകമായിരുന്ന 37 നിയമങ്ങൾ പിൻവലിക്കുന്നതിൽ ഉൾപ്പെടും. 181 എണ്ണം നിയമ ഭേദഗതികളാണ്​. ഭേദഗതി നിയമങ്ങൾ മിക്കതും മൂല നിയമത്തി​െൻറ ഭാഗമായിട്ടുണ്ട്​. ​മൂലനിയമത്തിലുണ്ടായിരിക്കെ, ഭേദഗതി നിയമങ്ങൾ കൂടി നിൽക്കുന്നത്​ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ്​ വിലയിരുത്തൽ.

മൃഗങ്ങളോട്​ ക്രൂരത തടയുന്ന നിയമം, ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുന്ന 1947 ലെ നിയമം, 1975 ലെ കേരള താൽക്കാലിക കടാശ്വാസ നിയമം, തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ സ്ഥിരമായി നെല്ലും അരിയും നല്‍കണമെന്ന അവകാശം നിരോധിക്കുന്ന നിയമം, 2005 ലെ കേരള വിനോദ സഞ്ചാര പ്രദേശങ്ങള്‍ സംരക്ഷിക്കല്‍ നിയമം, 1124 ലെ താലിയം വിളംബരം, തിരുവിതാംകൂര്‍ കൊച്ചി വിനോദ നികുതി നിയമം തുടങ്ങിയവ പിൻവലിക്കുന്നതിൽ ഉൾപ്പെടുന്നു. കേരള ബഡ്‌സ് ആക്ട് സെക്​ഷന്‍ 38 (1) പ്രകാരം കേരള ബാനിങ്​ ഓഫ് അണ്‍ ​െറഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ചട്ടങ്ങള്‍ രൂപവത്​കരിക്കാനും തീരുമാനിച്ചു.

Tags:    
News Summary - 218 obsolete laws are repealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.