കോഴിക്കോട് : 2021 ഒക്ടോബറിലെ പ്രകൃതി ക്ഷോഭത്തിൽ ഭവനനാശം സംഭവിച്ചവർക്ക് ധനസഹായം അനുവദിച്ച് ഉത്തരവ്. ദുരന്തനിവാരണ വകുപ്പിന്റെയും ലാൻഡ് റവന്യൂ കമ്മീഷണറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ, കൊല്ലം, കണ്ണൂർ ജില്ലകളിലേക്ക് 4.46 കോടി അനുവദിച്ചത്.
ആപ്പുഴയിൽ 680 ഗുണഭോക്താക്കൾക്ക് 2.28 കോടി, കൊല്ലത്ത് 270 പേർക്ക് -1.86 കോടി, കണ്ണൂരിൽ 122 കുടുംബങ്ങൾക്ക് 32.01 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. കലക്ടർമാർ തുക വിതരണം ചെയ്യുന്നതിനാവശ്യമായ അടിന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം.
തുക വിതരണം ചെയ്യുന്നതിന് മുമ്പ് ഗുണഭോക്താക്കളിൽ ആർക്കെങ്കിലും ഇതേ ആവശ്യത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് തുക ലഭിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. നേരത്തെ ധനസഹായം ലഭിച്ചവർക്ക് ഇപ്പോൾ തുക അനുവദിക്കേണ്ടതില്ല. അർഹരായവരുടെ അക്കൗണ്ടിൽ തുക എത്തിയെന്ന് സോഫ്റ്റ് വെയർ സാങ്കേതിക വിദ്യ വഴി ലാൻഡ് റവന്യൂ കമ്മീഷണർ ഉറപ്പുവരുത്തണമെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിന്റെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.