വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശവുമായി വി.എസ്​

കൊടുമണ്‍ (പത്തനംതിട്ട): മൈക്രോഫിനാന്‍സ് തട്ടിപ്പു നടത്തിയ വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയെ കാണുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ളെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. താനിപ്പോള്‍ മാന്യനാണെന്ന് പറഞ്ഞാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ നിരന്തരം കാണുന്നത്. വെള്ളാപ്പള്ളിയെ ഉദ്ധരിക്കാന്‍ ശ്രമിക്കുന്നവര്‍ വസ്തുതകള്‍ ഓര്‍ക്കണമെന്നും വി.എസ് പറഞ്ഞു. ഐക്കാട് വടക്ക് ജയ്ഹിന്ദ് ലൈബ്രറിയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നൂറുകണക്കിന് സ്ത്രീകളെ സേവനത്തിന്‍െറ പേരുപറഞ്ഞ് വഞ്ചിച്ച നടേശന്‍െറ ചെയ്തികള്‍ പുറത്തുകൊണ്ടുവരും.
പലരുടെയും വീടുകള്‍ ജപ്തി ചെയ്യുന്നതിന് നോട്ടീസ് വന്നുകൊണ്ടിരിക്കുന്നു. ഇതേതുടര്‍ന്ന് നിരവധി സഹോദരമാരാണ് തനിക്ക് കത്ത് അയച്ചുകൊണ്ടിരിക്കുന്നത്. ഇതോടെയാണ് താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. ഇതിനകം 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി വിജിലന്‍സ് കണ്ടത്തെിയെന്നും വി.എസ് പറഞ്ഞു.

മൈക്രോഫിനാന്‍സ് കേസില്‍ കക്ഷിചേരും

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍  എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ ഹൈകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷിചേരുമെന്ന് വി.എസ്. അച്യുതാനന്ദന്‍. ഈഴവസമുദായത്തിലെ പാവപ്പെട്ട സ്ത്രീകളെ സാമ്പത്തികമായി ചൂഷണംചെയ്ത കേസില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേസിലെ ഒന്നാംപ്രതിയായ നടേശന്‍ കേസ് അട്ടിമറിക്കാന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചെപ്പടിവിദ്യകളൊന്നും വിലപ്പോവില്ളെന്നും വി.എസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.