കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ ഇന്നും നിയന്ത്രണം

കോട്ടയം: പിറവം റോഡ്-കുറുപ്പന്തറ ഇരട്ടപ്പാതയുടെ അന്തിമഘട്ട നിര്‍മാണജോലിയുടെ ഭാഗമായി ഞായറാഴ്ചയും കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഞായറാഴ്ചത്തെ എറണാകുളം-കായംകുളം പാസഞ്ചര്‍, കൊല്ലം -എറണാകുളം മെമു, എറണാകുളം-കൊല്ലം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. പുനലൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍ ഇടപ്പള്ളിക്കും പുനലൂരിനുമിടയില്‍ സര്‍വിസ് നടത്തില്ല.
കന്യാകുമാരി-മുംബൈ സി.എസ്.ടി എക്സ്പ്രസ് ഒരുമണിക്കൂര്‍ വൈകും. ഏറ്റുമാനൂരില്‍ 20 മിനിറ്റ് പിടിച്ചിടുകയും ചെയ്യും. നാഗര്‍കോവില്‍-കൊച്ചുവേളി പാസഞ്ചര്‍ 15മിനിറ്റ് വൈകി 8.10നേ പുറപ്പെടൂ. കായംകുളം-എറണാകുളം പാസഞ്ചറും വൈകും.
നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്സ്പ്രസ്, തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്, ലോകമാന്യതിലക് കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴിയാകും ഞായറാഴ്ച സര്‍വിസ് നടത്തുക. ഇനി ഒക്ടോബര്‍ ഒന്നിനും നിയന്ത്രണമുണ്ടാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.