വടകര: ഇരുളിന്‍െറ മറവില്‍ ചോറോട് റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍ തള്ളി. തീവണ്ടി തട്ടി സ്കൂട്ടര്‍ തരിപ്പണമായെങ്കിലും വന്‍ ദുരന്തമാണ് ഒഴിവായത്. ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം. ചോറോട് ഓവര്‍ബ്രിഡ്ജിന് സമീപത്തുനിന്നാണ് സ്കൂട്ടര്‍ റെയില്‍വേ ട്രാക്കിലേക്ക് തള്ളിയതെന്ന് കരുതുന്നു. തൊട്ടുപിന്നാലെയത്തെിയ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് ഇടിച്ചാണ് സ്കൂട്ടര്‍ തകര്‍ന്നത്. ഇതത്തേുടര്‍ന്ന്, തീവണ്ടി അല്‍പനേരം നിര്‍ത്തിയിട്ടു.
എന്‍ജിന്‍ ഡ്രൈവര്‍ അറിയിച്ചതോടെ ആര്‍.പി.എഫും വടകര പൊലീസും സ്ഥലത്തത്തെി. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ചോറോട് പള്ളിത്താഴയിലെ പി.വി.സി ഹൗസില്‍ ജാസിറിന്‍െറതാണ് കെ.എല്‍ 18 ക്യൂ 971 എന്ന നമ്പറിലെ സ്കൂട്ടറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപപ്രദേശമായ ചേറോട് പള്ളിത്താഴയില്‍ അര്‍ഷാദിന്‍െറ കെ.എല്‍ 18 ജെ. 3019 പള്‍സര്‍ ബൈക്ക് ബുധനാഴ്ച രാത്രി 11.30ഓടെ അജ്ഞാതര്‍ തീവെച്ചിരുന്നു. തീകെടുത്താന്‍ നാട്ടുകാര്‍ ശ്രമിക്കുന്നതിനിടെയാണ് ജാസിറിന്‍െറ സ്കൂട്ടര്‍ കാണാതായത് അറിയുന്നത്. ദുബൈയില്‍നിന്ന് ദിവസങ്ങള്‍ക്കുമുമ്പാണ് ജാസിര്‍ നാട്ടിലത്തെിയത്.
രണ്ടു ദിവസം മുമ്പ് പള്ളിത്താഴ ദര്‍സിനു സമീപം നിര്‍ത്തിയിട്ട മത്സ്യവില്‍പനക്കാരന്‍ ലത്തീഫിന്‍െറ കെ.എല്‍ 18 എം 7490 നമ്പര്‍ സ്കൂട്ടറിനും കേടുപാടു വരുത്തിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ബുധനാഴ്ച രാത്രിയുണ്ടായ സംഭവമെന്ന് കരുതുന്നു. ഇതോടെ പള്ളിത്താഴ പ്രദേശത്ത് പൊലീസ് കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്.
സ്കൂട്ടര്‍ റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആര്‍.പി.എഫും വടകര പൊലീസും അറിയിച്ചു. അന്വേഷിക്കുന്നതിന് വടകര സി.ഐ സി. ഉമേഷിന്‍െറ നേതൃത്വത്തില്‍ അഞ്ചംഗ സംഘം രൂപവത്കരിച്ചു. വന്‍ ദുരന്തം ക്ഷണിച്ചുവരുത്തുമായിരുന്ന സംഭവത്തിലേക്ക് നയിച്ച ഘടകമെന്തെന്ന് കണ്ടത്തെുന്നതോടെ പ്രതികളെ കുറിച്ചറിയാന്‍ കഴിയുമെന്ന് സി.ഐ സി. ഉമേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.