തോക്ക് കേസ് വിചാരണ: വാര്‍ത്ത തെറ്റിദ്ധാരണജനകം -ഹിമവല്‍ ഭദ്രാനന്ദ്

കൊച്ചി: തനിക്കെതിരായ തോക്ക് കേസിന്‍െറ വിചാരണ തുടങ്ങിയെന്ന വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണജനകമാണെന്ന് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ് സ്വാമി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സമൂഹത്തില്‍ താന്‍ മോശക്കാരനായി ചിത്രീകരിക്കപ്പെടാന്‍ ഇടയാക്കിയെന്നും ഭദ്രാനന്ദ് പറഞ്ഞു.

2008 മേയ് 18ന് അല്ല, മേയ് 17നാണ് തോക്ക് വിവാദം ഉണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തു എന്ന ആരോപണവും തെറ്റാണ്. അന്നത്തെ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറും ഇപ്പോള്‍ ആലുവ ഡിവൈ.എസ്.പിയുമായ കെ.ജി. ബാബുകുമാറല്ല കൈയല്‍നിന്ന് തോക്ക് പിടിച്ചുവാങ്ങിയത്. ഇപ്പോഴത്തെ എറണാകുളം റൂറല്‍ എസ്.പി പി.എന്‍. ഉണ്ണിരാജനാണ് തോക്ക് പിടിച്ചുവാങ്ങിയത്. ഇതിനിടെ, അന്ന് സി.ഐയായിരുന്ന കെ.ജി. ബാബുവിന്‍െറ കൈയില്‍ ‘ഒരു എം.ഐ ഹെയര്‍ സ്ക്രാച്ച്’ ഉണ്ടായെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇതിന്‍െറപേരിലാണ് ഐ.പി.സി 307 പ്രകാരം വധശ്രമത്തിന് കേസെടുത്ത് 31 ദിവസം ജയിലില്‍ അടച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ആത്മഹത്യചെയ്യാനല്ല തോക്കെടുത്തത്. ഭദ്രാനന്ദ് സ്വാമി ഒരു സ്ത്രീയെ ഒപ്പം താമസിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് തന്നെയും മാതാവിനെയും ആക്രമിക്കാന്‍ വീട്ടുപ്പടിക്കല്‍ എത്തിയവരെ ചെറുക്കാനാണ് സ്വയരക്ഷക്ക് അനുവദിച്ച തോക്കെടുത്തതെന്നും ഹിമവല്‍ ഭദ്രാനന്ദ് വിശദീകരിക്കുന്നു.

പ്രശ്നത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാമെന്നും സംരക്ഷണം നല്‍കാമെന്നും വാഗ്ദാനം നല്‍കിയാണ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തിലേക്ക് കൂട്ടിക്കോണ്ടു പോയത്. ഒരു മാധ്യമ പ്രവര്‍ത്തകനെയും ഭീക്ഷണിപ്പെടുത്തിയിട്ടില്ല. ഒരു പത്രത്തിന്‍െറ ലേഖകനുമായി ഉണ്ടായ തര്‍ക്കമാണ് വ്യാജ വാര്‍ത്ത ഉണ്ടാകാന്‍ കാരണമെന്നും ആ പത്രം പിന്നീട്  വാര്‍ത്ത തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.