രക്ഷാപ്രവര്‍ത്തന കേന്ദ്രമായത് പൂഴിത്തോട് പവര്‍ ഹൗസ്

കുറ്റ്യാടി: ആറു യുവാക്കള്‍ കടന്ത്രപ്പുഴയിലെ മലവെള്ളപ്പാച്ചിലില്‍ പെട്ടതിനത്തെുടര്‍ന്ന് ഓടിയത്തെിയ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവര്‍ത്തന കേന്ദ്രമായത് പൂഴിത്തോട് പവര്‍ ഹൗസ്. ദുരന്തമറിഞ്ഞയുടന്‍ സ്ഥലത്തത്തെിയ മന്ത്രി ടി.പി. രാമകൃഷ്ണന്‍, തുടര്‍ന്നത്തെിയ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരന്‍ എന്നിവരെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചത് ഇവിടെനിന്ന്.

എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍, എം.എല്‍.എമാരായ ഇ.കെ. വിജയന്‍, പാറക്കല്‍ അബ്ദുല്ല, എ.എന്‍. ഷംസീര്‍, ഡെപ്യൂട്ടി കലക്ടര്‍ ഷമ്മി സെബാസ്റ്റ്യന്‍, തഹസില്‍ദാര്‍ പ്രദീപ്കുമാര്‍, റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍, ഡിവൈ.എസ്.പിമാരായ ജയ്സണ്‍ കെ. എബ്രഹാം, കുബേരന്‍ നമ്പൂതിരി, വി.പി. സുരേന്ദ്രന്‍, ദേശീയ ദുരന്തനിവാരണ സേന കമാന്‍ഡന്‍റ് എ.കെ. അമര്‍, ഫയര്‍ഫോഴ്സ് അസി. ഡിവിഷന്‍ ഓഫിസര്‍ അരുണ്‍ ഭാസ്കര്‍, സ്റ്റേഷന്‍ ഓഫിസര്‍മാരായ ബാസിത്ത്, ശ്രീജിത്ത് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
പവര്‍ ഹൗസില്‍ മന്ത്രിമാരും എം.എല്‍.എമാരും കൂടിയാലോചനകള്‍ നടത്തിയാണ് അന്തിമോപചാര ചടങ്ങുകള്‍ വരെ നിശ്ചയിച്ചത്. മരിച്ച യുവാക്കളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ചൊവ്വാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.

തിരച്ചിലും അതീവ ദുഷ്ക്കരം വെള്ളത്തിന്‍െറ ശക്തമായ കുത്തൊഴുക്കും പാറക്കെട്ടുകളുമാണ് തിരച്ചില്‍ ദുസ്സഹമാക്കിയത്
കുറ്റ്യാടി: കടന്ത്രപ്പുഴയിലെ ദുരന്തത്തെതുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ക്ക് നേരിടേണ്ടിവന്നത് കടുത്ത പ്രതികൂല സാഹചര്യങ്ങള്‍. വെള്ളത്തിന്‍െറ ശക്തമായ കുത്തൊഴുക്കും പാറക്കെട്ടുകളുമാണ് തിരച്ചില്‍ ദുസ്സഹമാക്കിയത്.

ദേശീയ ദുരന്തനിവാരണസേനയില്‍നിന്ന് കമാന്‍ഡന്‍റ് എ.കെ. അമറിന്‍െറ നേതൃത്വത്തില്‍ 34 പേരാണ് സ്ഥലത്തത്തെിയത്. ഇവരെ മൂന്നു വിഭാഗങ്ങളായി തിരിച്ച് പുഴയില്‍ വിവിധ സ്ഥലങ്ങളില്‍ നിയോഗിച്ചു. സേനാംഗങ്ങള്‍ എല്ലാം നീന്തല്‍ വിദഗ്ധരാണെങ്കിലും പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പുഴയില്‍ ഒരടിപോലും നീന്താന്‍ കഴിയില്ല.

രണ്ടു ബോട്ട് കൊണ്ടുവന്നിരുന്നെങ്കിലും ഇറക്കാന്‍ സാധിച്ചില്ല. കയര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ മാത്രമാണ് നടന്നത്. ഫയര്‍ഫോഴ്സ് ചിലയിടങ്ങളില്‍ വലവിരിച്ചു. രണ്ടര കിലോമീറ്ററോളം ദൂരം വെളിച്ചം നല്‍കുന്ന അസ്ക്ക ലൈറ്റ് രാത്രിയിലെ തിരച്ചിലിന് പ്രയോജനമായി. ഇതിനുപുറമെ നാട്ടുകാര്‍ എമര്‍ജന്‍സി വിളക്കുകളും ചൂട്ടുകളും കൊണ്ട് തിരച്ചില്‍ നടത്തിയിരുന്നു. വെള്ളച്ചാട്ടത്തിന്‍െറ ശബ്ദം പുതുതായി എത്തുന്നവരെ ഭയപ്പെടുത്തുന്നതാണ്.
ഞായറാഴ്ച വെള്ളപ്പാച്ചില്‍ നടക്കുമ്പോള്‍ താഴെ എക്കല്‍ ഭാഗത്ത് പുറമെ നിന്നത്തെിയ പത്തോളം കുട്ടികള്‍ സെല്‍ഫി എടുക്കുകയായിരുന്നു. ഇവരെ നാട്ടുകാര്‍ ഓടിക്കുകയാണുണ്ടായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.