കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം താഴുന്നു. വൃഷ്ടിപ്രദേശത്ത് മഴയില്ലാതായതും കടുത്ത വേനലിനെ തുടര്‍ന്ന് തമിഴ്നാടിന്‍െറ ജലമൂറ്റല്‍ വര്‍ധിച്ചതുമാണ് ജലനിരപ്പ് താഴാനിടയാക്കിയത്. അണക്കെട്ടില്‍ നിലവില്‍ 113.80 അടി ജലമാണുള്ളത്. തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 520 ഘനഅടി ജലം ഒഴുകുന്നുണ്ട്. ഇത് വരും ദിവസങ്ങളില്‍ വര്‍ധിക്കാനാണ് സാധ്യത. ജലനിരപ്പ് താഴ്ന്നതോടെ വറ്റിത്തുടങ്ങിയ തേക്കടി തടാകത്തിലൂടെയുള്ള ബോട്ട് സവാരിയും വെല്ലുവിളി ഉയര്‍ത്തുന്നു.
ജലനിരപ്പ് താഴ്ന്നതിനാല്‍ പ്രത്യേക ഉപകരണങ്ങളില്ലാതെ അണക്കെട്ടിലെ ദുര്‍ബലമായ ഭാഗങ്ങള്‍ നേരില്‍ കാണാനും വിലയിരുത്താനും കഴിയും. മുമ്പ് ജലനിരപ്പ് താഴ്ന്ന ഘട്ടത്തില്‍ ജലത്തിന് അഭിമുഖമായ ഭാഗത്തെ ദ്വാരങ്ങളും വിള്ളലുകളും തമിഴ്നാട് സിമന്‍റ് ഗ്രൗട്ട് ഉപയോഗിച്ച് അടച്ചിരുന്നു. ജലനിരപ്പ് വീണ്ടും താഴ്ന്നതോടെ ദുര്‍ബലമായ ഭാഗങ്ങള്‍ ഇപ്പോള്‍ ജലത്തിനു മുകളില്‍ കാണാനാകും. എന്നാല്‍, ഉന്നതാധികാര സമിതി, ഉപസമിതി യോഗങ്ങള്‍ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സ്ഥിതി നേരിട്ട് മനസ്സിലാക്കാന്‍ അധികൃതര്‍ക്ക് കഴിയില്ല.
ജലനിരപ്പ് താഴ്ന്ന സാഹചര്യത്തില്‍ ഉന്നതാധികാര സമിതി യോഗം പരമാവധി വൈകിപ്പിക്കാനാണ് തമിഴ്നാട് നീക്കം. അണക്കെട്ടില്‍നിന്ന് ഇടുക്കിയിലേക്ക് ജലം തുറന്നുവിടുന്നത് സംബന്ധിച്ച സ്പില്‍വേ ഷട്ടര്‍ ഓപറേഷന്‍ മാന്വല്‍ രണ്ടു മാസത്തിനകം സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ യോഗത്തില്‍ തമിഴ്നാടിനോട് നിര്‍ദേശിച്ചിരുന്നു. യോഗം വൈകുന്നതനുസരിച്ച് മാന്വല്‍ സമര്‍പ്പിക്കുന്നത് നീണ്ടുപോകുമെന്നത് തമിഴ്നാടിന് ഏറെ ആശ്വാസം നല്‍കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.