കോഴിക്കോട്: വയനാട്ടിലെ എടക്കല്‍ പാറകളെകുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും എടക്കലിന് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ ആവശ്യപ്പെട്ടു. പൈതൃകം സാംസ്കാരിക സംഘം എടക്കലിനെക്കുറിച്ച് തയാറാക്കിയ ‘എടക്കല്‍: ദ റോക്ക് മാജിക്’ എന്ന ഡോക്യുമെന്‍ററി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിശാസ്ത്രപരമായി എടക്കല്‍ ഒരു ഗുഹയല്ല, ഗുഹയുടെ സ്വഭാവമുള്ള കുത്തനെ നില്‍ക്കുന്ന പാറയുടെ മുകളില്‍ മറ്റൊരു പാറ ചരിഞ്ഞുവീണുകിടക്കുകയാണ്. ഇവിടെ അടുത്തിടെ കൂടുതല്‍ ലിഖിതങ്ങള്‍ കണ്ടത്തെിയത് എടക്കലിന്‍െറ പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണങ്ങളില്‍ കണ്ടത്തെിയ ലിഖിതങ്ങള്‍ക്ക് സിന്ധു ലിപികളുമായി സാമ്യമുണ്ട്. ഇനിയും അന്വേഷിച്ചാല്‍ കൂടുതല്‍ കണ്ടത്തെിയേക്കാം. കേരളത്തിന്‍െറ മുന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഖനനത്തിന് അനുമതി നല്‍കിയ എടക്കലിനെ ഇന്നത്തെ നിലയില്‍ സംരക്ഷിക്കാനായത് നാട്ടുകാരുടെ ഇടപെടല്‍ മൂലമാണ്.
ലോഹയുഗം ആരംഭിച്ചതിന് ശേഷമാകും എടക്കലിനകത്തെ ചിത്രങ്ങള്‍ കൊത്തിയെടുത്തതെന്നാണ് കരുതപ്പെടുന്നത്. ലോകത്തില്‍ വളരെ അപൂര്‍വമായി മാത്രമേ ഇത്തരം ചിത്രങ്ങള്‍ കൊത്തിയെടുത്തിട്ടുള്ളൂവെന്നും, പ്രവേശ കവാടം ഇടുങ്ങിയതായതുകൊണ്ടാവാം ജനങ്ങള്‍ അഭയസ്ഥാനമായി കരുതിയ സ്ഥലമാണ് എടക്കലെന്നും എം.ജി.എസ് ചൂണ്ടിക്കാട്ടി. കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. എം.ആര്‍. രാഘവവാര്യര്‍ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയല്‍, ഡോ. എം. വിജയലക്ഷ്മി, ഡോ. ഹരിദാസന്‍, എന്‍.ബി. രാജേഷ്, ഇന്ദുകേഷ് തൃപ്പനച്ചി എന്നിവര്‍ സംസാരിച്ചു. പി.ടി. സന്തോഷ് കുമാറാണ് ഡോക്യുമെന്‍ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ഡോ. എം. വിജയലക്ഷ്മിയും, കെ.പി. ജിഷയും ചേര്‍ന്നാണ് നിര്‍മാണം. വിദ്യാഭ്യാസ ആവശ്യത്തിനായാണ് ഡോക്യുമെന്‍ററി നിര്‍മിച്ചിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. എടക്കല്‍ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്‍െറ ആവശ്യകതയെ കുറിച്ചും എടക്കല്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.
കൊത്തുചിത്രങ്ങളിലെ ബിംബങ്ങള്‍, മറ്റു ചിത്രങ്ങള്‍, ലിഖിതങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനം കൂടിയാണ് ഡോക്യുമെന്‍ററി. ഐരാവതം മഹാദേവന്‍, ഡോ. എം.ജി.എസ്. നാരായണന്‍, ഡോ. രാഘവവാര്യര്‍, ഡോ. രാജന്‍ഗുരുക്കള്‍, ആര്‍ട്ടിസ്റ്റ് പ്രഭാകരന്‍, ദാമോദരന്‍ നമ്പിടി തുടങ്ങിയ പ്രമുഖര്‍ ഡോക്യുമെന്‍ററിയില്‍ എടക്കലിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.