കാഞ്ചിയാർ: ഇടുക്കി കാഞ്ചിയാറിൽ ജനവാസ കേന്ദ്രത്തിൽ മൃതദേഹം സംസ്കരിച്ചതിനെതിരെ പ്രതിഷേധം ശക്തം. നാട്ടുകാർ കാഞ്ചിയാർ പള്ളി കവലയിൽ റോഡ് ഉപരോധിക്കുന്നു. പ്രശ്നം പരിഹരിക്കാമെന്നും മൃതശരീരം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കാമെന്നും ജില്ല ഭരണകൂടത്തിന്റെ ഉറപ്പ്മാനിച്ച് 11 മണി വരെ വഴി തടയൽ തൽകാലം നിറുത്തിവെച്ചു. എന്നാൽ, ഉറപ്പ് പാലിക്കാത്തതിനെ തുടർന്ന് നാട്ടുകാർ വീണ്ടും റോഡ് ഉപരോധം തുടങ്ങി. അനിഷ്ട സംഭവങ്ങൾ ഒഴിക്കാൻ പ്രദേശത്തു വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.