കൊച്ചി മെട്രോ: പരമാവധി വേഗത്തില്‍ പരീക്ഷണ ഓട്ടം 21ന്

കൊച്ചി: കൊച്ചി മെട്രോ ട്രെയിനിന്‍െറ പരമാവധി വേഗത്തിലുള്ള പരീക്ഷണ ഓട്ടം ഈ മാസം 21ന് നടക്കും. ആലുവ മുട്ടം യാര്‍ഡ് മുതല്‍ പാലാരിവട്ടം വരെയുള്ള 15 കി.മീറ്ററില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പരീക്ഷണ ഓട്ടത്തിനാണ് അധികൃതര്‍ ഒരുങ്ങുന്നത്. മെട്രോ ട്രെയിനിന്‍െറ പരമാവധി വേഗമായ മണിക്കൂറില്‍ 90 കി.മീറ്ററിലാണ് അപ്ലൈനിലൂടെയും ഡൗണ്‍ ലൈനിലൂടെയും പരീക്ഷണ ഓട്ടം നടത്തുന്നത്.

ട്രെയിനിന്‍െറ ഭാരവാഹകശേഷിയും പരീക്ഷണ ഓട്ടത്തില്‍ പരിശോധിക്കും. ട്രെയിനില്‍ കയറ്റാവുന്ന പരമാവധി ആളുകളുടെ ഭാരത്തിന് ആനുപാതികമായി മണല്‍ച്ചാക്കുകള്‍ നിറച്ചാണ് പരീക്ഷണഓട്ടം നടത്തുക. 136പേര്‍ക്ക് ഇരുന്നും 839 പേര്‍ക്ക് നിന്നും യാത്ര ചെയ്യാനാണ് മൂന്ന് കോച്ചുകളിലുമായി സംവിധാനമൊരുക്കിയിരിക്കുന്നത്. ശരാശരി 68 കിലോ ഭാരമാണ് ഒരാള്‍ക്ക് കണക്കാക്കിയിരിക്കുന്നത്.

ഇതിന് ആനുപാതികമായാണ് മണല്‍ച്ചാക്കുകള്‍ ബോഗികളില്‍ നിറക്കുക. പാലാരിവട്ടം വരെയുള്ള നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഇവിടെ പരീക്ഷണ ഓട്ടം നടത്താന്‍ സാങ്കേതികാനുമതി ലഭിക്കേണ്ടതുണ്ട്. ഇതിന് ഡല്‍ഹിയില്‍നിന്ന് വിദഗ്ധസംഘം സ്ഥലത്തത്തെി പരിശോധന നടത്തി അനുമതി നല്‍കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.