നെടുമങ്ങാട്: പിതാവ് തലക്ക് മുറിവേറ്റ് മരിച്ചനിലയില്‍ വീട്ടില്‍ കാണപ്പെട്ട സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. മന്നൂര്‍ക്കോണം മുള്ളുവേങ്ങാമൂട് കുന്നത്തുമല ചരുവിളാകത്ത് വീട്ടില്‍ അരുണാണ് (22) അറസ്റ്റിലായത്. ഇയാളുടെ പിതാവ് അശോകനെ (48) തലക്ക് മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ചനിലയില്‍ വ്യാഴാഴ്ച രാവിലെയാണ് കണ്ടത്തെിയത്.
പൊലീസ് അരുണിനെ ചേദ്യംചെയ്യാനായി നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത്: മദ്യലഹരിയിലായിരുന്ന ഇരുവരും തിരുവോണ നാളില്‍ രാത്രി വീട്ടില്‍വെച്ച് വഴക്കിടുകയും തുടര്‍ന്ന് അരുണ്‍ അശോകനെ തള്ളുകളും ചെയ്തു. ചുവരില്‍ തലയിടിച്ചു വീണ അശോകനെ എഴുന്നേല്‍പ്പിച്ച് വീണ്ടും തല ചുവരില്‍ ശക്തിയായി ഇടിപ്പിച്ചു. കഴുത്തുഞെരിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ തല പൊട്ടി. നിലത്തു വീണ അശോകനെ മൊബൈല്‍ ചാര്‍ജറിന്‍െറ വയര്‍കൊണ്ട് ചുറ്റിവലിച്ച് സമീപത്തു കിടന്ന പായയില്‍ കിടത്തി.
തറയില്‍ വീണ രക്തത്തിനുമേല്‍ തുണി കത്തിച്ചിട്ട ശേഷം അരുണ്‍ അടുത്ത മുറിയില്‍ ഉറങ്ങാന്‍ കിടന്നതായി ചോദ്യംചെയ്യലില്‍ അരുണ്‍ വ്യക്തമാക്കിയതായും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച സംഭവ സ്ഥലത്തത്തെിച്ച് തെളിവെടുത്തു. അരുണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അശോകന്‍െറ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ശാന്തികവാടത്തില്‍ സംസ്കരിച്ചു. ബംഗളൂരുവില്‍ നഴ്സിങ്ങിന് പഠിക്കുന്ന മകള്‍ അശ്വതി എത്തിയശേഷമായിരുന്നു സംസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.