ചേരമാന്‍ മാലിക് മന്‍സില്‍ ഓര്‍ഫനേജ് പൂര്‍വവിദ്യാര്‍ഥി സംഗമം 14ന്

കൊടുങ്ങല്ലൂര്‍: ചേരമാന്‍ മാലിക് മന്‍സില്‍ ഓര്‍ഫനേജ് പൂര്‍വവിദ്യാര്‍ഥി കുടുംബസംഗമം 14ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘തറവാട്ടുമുറ്റത്തൊരു തലമുറ സംഗമം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വി.ആര്‍. സുനില്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍, ഡോ. എസ്.കെ.പി. പ്രഭു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൂര്‍വവിദ്യാര്‍ഥികള്‍ ജന. സെക്രട്ടറി മുഹമ്മദ് അഷ്റഫ് കോയയുമായി ബന്ധപ്പെടണം. ഫോണ്‍: 9048570199.

സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന പരേതനായ മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി സൗജന്യമായി നല്‍കിയ ഒരേക്കറില്‍ 1952ലാണ് ഓര്‍ഫനേജ് സ്ഥാപിച്ചത്. എല്‍.പി സ്കൂള്‍, ഐ.ടി കോളജ്, വൃദ്ധസദനം, ഓഡിറ്റോറിയം തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ അലുമ്നി അസോസിയേഷന്‍ ഭാരവാഹികളായ അബ്ദുറഹ്മാന്‍, മുഹമ്മദ് അഷ്റഫ് കോയ, ടി.കെ. സകരിയ്യ, അബ്ദുല്‍ കരീം മാടവന, ഓര്‍ഫനേജ് ഭാരവാഹികളായ പി.എച്ച്. മുഹ്യിദ്ദീന്‍, എ.എം. മുഹമ്മദ് സെയ്ത്, എന്‍.എ. അലി, സൂപ്രണ്ട് ഇ.പി. സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.