മുൻ വിവരാവകാശ കമ്മീഷണർ സോണി ബി തെങ്ങമം അന്തരിച്ചു

പത്തനാപുരം: സി.പി.ഐ നേതാവും മുന്‍ വിവരാവകാശ കമീഷണറുമായിരുന്ന സോണി ബി. തെങ്ങമം (55) അന്തരിച്ചു. സി.പി.ഐയുടെ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച സോണിയുടെ അന്ത്യം ഞായറാഴ്ച രാവിലെ 7.10ന് പുനലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

മള്‍ട്ടിപ്ള്‍ സ്ക്ളിറോസിസ് എന്ന രോഗത്തിന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹം പത്തനാപുരത്തെ ഗാന്ധിഭവന്‍െറ സംരക്ഷണത്തിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പുനലൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗനിലയില്‍ മാറ്റമുണ്ടായതിനത്തെുടര്‍ന്ന് ഞായറാഴ്ച ആശുപത്രി വിടാമെന്ന് ഡോക്ടമാര്‍ അറിയിച്ചിരുന്നു. എന്നാല്‍, രാവിലെയോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. മുന്‍ എം.എല്‍.എയും സി.പി.ഐ നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന പരേതനായ തെങ്ങമം ബാലകൃഷ്ണന്‍െറ മകനാണ്. എ.ഐ.എസ്.എഫിന്‍െറയും എ.ഐ.വൈ.എഫിന്‍െറയും അഖിലേന്ത്യ ജനറല്‍ സെക്രട്ടറി, സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം, ലോക യുവജനസംഘടനയായ ഡബ്ള്യു.എഫ്.ഡി.വൈയുടെ ഭാരവാഹി, സി.പി.ഐ നേതാവായിരുന്ന എ.ബി. ബര്‍ദന്‍െറ സെക്രട്ടറി, സി.പി.ഐ കൊല്ലം ജില്ലാ അസി.സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2011 മുതല്‍ 2016 വരെ കാലയളവില്‍ സംസ്ഥാന വിവാരവകാശ കമീഷന്‍ അംഗമായിരുന്ന സോണി രോഗബാധയെ തുടര്‍ന്ന് സജീവ പൊതുപ്രവര്‍ത്തനത്തില്‍നിന്ന് അകലാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. തലച്ചോറില്‍നിന്ന് സന്ദേശങ്ങള്‍ കാലിലേക്ക് എത്താത്തതായിരുന്നു രോഗാവസ്ഥ. തുടര്‍ന്ന്  ബലക്ഷയം ഉണ്ടാവുകയും കാലിടറി വീഴുകയും ചെയ്തു. രോഗം ബാധിച്ച് ആഴ്ചകള്‍ക്കകം കിടപ്പിലായി. വീല്‍ ചെയറില്‍ ഇരുന്നാണ് വിവരാവകാശ കമീഷണറുടെ ചുമതലകള്‍ അദ്ദേഹം നിര്‍വഹിച്ചിരുന്നത്. തിരുവനന്തപുരം നന്തന്‍കോട്ടെ വീട് വിട്ട് കഴിഞ്ഞ ജൂലൈ 14ന് സോണിയും കുടുംബവും പത്തനാപുരം  ഗാന്ധിഭവനില്‍ എത്തിയിരുന്നു.

തെങ്ങമം ബാലകൃഷ്ണനുമായി ഗാന്ധിഭവന്‍െറ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന സൗഹൃദമായിരുന്നു അദ്ദേഹത്തിന്‍െറ മകനെ സംരക്ഷിക്കാനും കുടുംബത്തെ ഒപ്പം താമസിപ്പിക്കാനും ഗാന്ധിഭവന്‍ മുന്‍കൈയെടുക്കുന്നതിന് കാരണമായത്. മൃതദേഹം പത്തനാപുരം ഗാന്ധിഭവനിലും എം.എന്‍ സ്മാരക മന്ദിരത്തിലും കടപ്പാക്കടയിലെ വീട്ടിലും പൊതുദര്‍ശനത്തിനു വെച്ച ശേഷം ഞായറാഴ്ച വൈകീട്ട് പോളയത്തോട് ശ്മശാനത്തില്‍ സംസ്കരിച്ചു.

മന്ത്രിമാരായ കെ. രാജു, വി.എസ്. സുനില്‍കുമാര്‍, സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ എം.എല്‍.എ കെ. പ്രകാശ്ബാബു, സി.പി.എം നേതാവ് കെ. രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്. വേണുഗോപാല്‍, എച്ച്. രാജീവന്‍ എന്നിവര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനത്തെി. വഞ്ചിയൂര്‍ കോടതിയിലെ ഹെഡ് ക്ളര്‍ക്ക് ഷീജയാണ് ഭാര്യ. മകള്‍: അനുപമ (വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: കരീന ബി. തെങ്ങമം, കവിത ബി. തെങ്ങമം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.