ബി.ജെ.പി സംസ്ഥാന കാര്യാലയം ആക്രമണം: എം.പിമാരടങ്ങിയ സംഘം കേരളത്തിലേക്ക്


ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പി സംസ്ഥാന കാര്യാലയത്തിനു നേരെയുള്ളതടക്കം ആക്രമണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പാര്‍ട്ടി പ്രസിഡന്‍റ് അമിത് ഷാ അഞ്ചംഗ കേന്ദ്രസംഘത്തെ നിയമിച്ചു. ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് അധ്യക്ഷനായ സംഘത്തില്‍ എം.പിമാരായ മീനാക്ഷി ലേഖി, അനന്ത് ഹെഗ്ഡെ, നളിന്‍ കട്ടീല്‍ എന്നിവരും കേരളത്തിന്‍െറ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്. രാജയും അംഗങ്ങളാണ്. സമിതിയംഗങ്ങള്‍ ഉടന്‍ കേരളം സന്ദര്‍ശിച്ച് അന്വേഷണ റിപ്പോര്‍ട്ട് അമിത് ഷാക്ക് സമര്‍പ്പിക്കും. അധികാരത്തിലത്തെിയ ശേഷം സി.പി.എം തങ്ങളുടെ പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.