സംഗീതജ്ഞൻ വടകര കൃഷ്ണദാസ് അന്തരിച്ചു

വടകര: മലയാള സംഗീത ലോകത്ത് തന്‍റേതായ വ്യക്തിത്വം കാഴ്ചവെച്ച മടപ്പള്ളി `സ്വരഗംഗ'യില്‍ വടകര കൃഷ്ണദാസ് (82) നിര്യാതനായി.  വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. 1962ല്‍ അഴിയൂര്‍ ഗവ. ഹൈസ്കൂളില്‍ സംഗീതാധ്യാപകനായി നിയമനം ലഭിച്ചെങ്കിലും കമ്മ്യൂണിസ്റ്റുകാരനായതിനാല്‍  പുറത്താക്കപ്പെട്ടു. ഈ സമയത്ത്  തിരുവനന്തപുരം കലാനിലയത്തിന്‍െറ ഭാഗമായി. 67ല്‍ രണ്ടാം ഇ.എം.എസ്. സര്‍ക്കാര്‍ ജോലിയില്‍ തിരിച്ചെടുത്തു.

1973ല്‍ വി.എം കുട്ടി തന്‍റെ ട്രൂപ്പിലേക്ക് ക്ഷണിച്ചതോടെയാണ് മാപ്പിളപാട്ടിന്‍െറ ലോകത്തെത്തിയത്. മൈലാഞ്ചി കൊമ്പൊടിച്ച്, ഉടനെ കഴുത്തന്‍േറത് അറുക്ക് ബാപ്പാ, കടലിനക്കരെ വന്നോരെ, കാനോത്ത് കഴിയുന്ന പെണ്ണ്, കണ്ടാലഴകുള്ള പെണ്ണ്, ഏ മമ്മാലിക്കാ, കമ്പിളിക്കാറില്‍, മക്കാ മരുഭൂമിയില്‍... തുടങ്ങിയ അനശ്വര ഗാനങ്ങള്‍ ഇദ്ദേഹത്തിന്‍െറതായിട്ടുണ്ട്.

എച്ച്.എം.വി, തരംഗിണി തുടങ്ങിയ കാസറ്റു കമ്പനികള്‍ക്ക് സംഗീതവും ആലാപനവും നിര്‍വഹിച്ചു. പി.ടി. അബ്ദുറഹിമാന്‍െറയും വി.ടി. കുമാരന്‍ മാസ്റ്ററുടെ നിരവധി ഗാനങ്ങള്‍ പ്രേക്ഷകരിലെത്തിച്ചു. ഇടതു സഹയാത്രികനായി കൃഷ്ണദാസ് പഴയകായ പാര്‍ട്ടി വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്നു. 79ല്‍ കണ്ണാടിക്കൂട് എന്ന സിനിമക്കു വേണ്ടി ആറുപാട്ടുകള്‍ കൃഷ്ണദാസ് ഒരുക്കിയിരുന്നു. ഭാര്യ: വസന്ത. മക്കള്‍: ഗീത, പ്രസീത, പ്രവിത. മരുമക്കള്‍: വത്സന്‍, രാജീവന്‍, മധു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.