ഹജ്ജിനൊരുങ്ങി മക്ക; 13 ലക്ഷത്തിലേറെ വിദേശ തീര്‍ഥാടകര്‍

ജിദ്ദ: വിശുദ്ധ ഹജ്ജിന്‍െറ ചടങ്ങുകള്‍ ശനിയാഴ്ച തുടങ്ങാനിരിക്കെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് 13 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ മക്കയിലത്തെി. സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റിന്‍െറ കണക്കുപ്രകാരം 13,10,408 പേരാണ് ചൊവ്വാഴ്ച വരെ സൗദിയിലത്തെിയത്. ആഭ്യന്തര തീര്‍ഥാടകര്‍കൂടി എത്തുന്നതോടെ 14 ലക്ഷത്തിലധികം ഹാജിമാരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍നിന്ന് ഹജ്ജ് കമ്മിറ്റി വഴി 99,904 ഹാജിമാരാണ് എത്തിയത്.സ്വകാര്യ ഗ്രൂപ് വഴി 36,000 പേര്‍ക്കാണ് ഹജ്ജിന് അനുമതി ലഭിച്ചത്. കേരള ഹജ്ജ് കമ്മിറ്റി വഴി 10,584 ഹാജിമാരത്തെി.

സ്വകാര്യ ഗ്രൂപ് വഴി കേരളത്തില്‍നിന്നുള്ളവരുടെ വരവ് ബുധനാഴ്ച രാത്രിയോടെ അവസാനിച്ചു. ഹജ്ജിലെ പ്രധാനചടങ്ങായ അറഫാസംഗമം ഞായറാഴ്ചയാണ്. ശനിയാഴ്ചയോടെ ഹാജിമാര്‍ മിനായിലെ തമ്പുകളിലേക്ക് നീങ്ങും. ഞായറാഴ്ച മുഴുവന്‍ ഹാജിമാരും അറഫയിലത്തെും. അന്ന് രാത്രി മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് വീണ്ടും മിനായിലേക്ക് തിരിക്കും. മിനാ തമ്പുകളില്‍ നാലുനാള്‍ തങ്ങുന്ന ഹാജിമാര്‍ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് ബുധനാഴ്ചയോടെ മക്കയില്‍നിന്ന് മടങ്ങിത്തുടങ്ങും. തിരക്കിനിടയില്‍ അപകടമുണ്ടാവുന്നത് ഒഴിവാക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് സൗദിഭരണകൂടം ഒരുക്കിയത്. സുരക്ഷയുടെ കാര്യത്തിലും ഇത്തവണ അതീവ ജാഗ്രതയുണ്ട്.

ഭീകരവിരദ്ധ സേന, വ്യോമസേന, അടിയന്തരസേന, സിവില്‍ ഡിഫന്‍സ് തുടങ്ങി 20ഓളം സേനകളാണ് ഹാജിമാര്‍ക്ക് കവചമൊരുക്കുന്നത്. കടുത്ത ചൂടിലാണ് ഇത്തവണ ഹജ്ജ് എന്നതിനാല്‍ ഹാജിമാര്‍ക്ക് പ്രയാസങ്ങള്‍ കുറക്കാനും പ്രത്യേകം ഒരുക്കം നടത്തിയിട്ടുണ്ട്. അറഫയില്‍ ചൂട് കുറക്കാന്‍ 1,20,000 ചതുരശ്ര മീറ്ററില്‍ 18,000 നൂതനമായ തമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. മിനയിലെ തമ്പുകളില്‍ പതിനായിരത്തോളം പുതിയ എയര്‍ കണ്ടീഷനിങ് യൂനിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഹാജിമാര്‍ക്ക് ഇലക്ട്രോണിക്സ് കൈവളകള്‍, ബസുകളില്‍ ജി.പി.എസ് സംവിധാനം തുടങ്ങിയവയും ഇത്തവണത്തെ പ്രത്യേകതകളില്‍ പെടും. 43 ശതമാനത്തിന് മുകളിലാണ് മക്കയില്‍ ബുധനാഴ്ച ചൂട് രേഖപ്പെടുത്തിയത്. മദീനയില്‍ 45 ഡിഗ്രിക്ക് മുകളിലാണ് ചൂട്. മദീനയിലുണ്ടായിരുന്ന മുഴുവന്‍ ഹാജിമാരും ബുധനാഴ്ചയോടെ മക്കയിലത്തെി. ഹജ്ജിനത്തെിയ തീര്‍ഥാടകരില്‍ 7,07,000 പേര്‍ ഇതിനകം മദീന സന്ദര്‍ശിച്ചുകഴിഞ്ഞെന്നാണ് കണക്ക്. നാളത്തെ ജുമുഅ നമസ്കാരത്തില്‍ ഹറമും പരിസരവും ജനസാഗരമാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

മക്ക തിരക്കിലമര്‍ന്നതോടെ അസീസിയയില്‍നിന്നും മറ്റുമുള്ള ബസ് സര്‍വിസുകള്‍ ബുധനാഴ്ച രാവിലെ 10 മണിയോടെ നിര്‍ത്തിവെച്ചു. ഹാജിമാര്‍ ആവര്‍ത്തിച്ച് ഉംറ നിര്‍വഹിക്കാന്‍ വരേണ്ടതില്ളെന്ന് അധികൃതര്‍ ഉണര്‍ത്തുന്നുണ്ട്. ഇനി ഹജ്ജ് ചടങ്ങുകള്‍ക്ക് സജ്ജരാവാനാണ് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജ് മിഷന്‍െറ നിര്‍ദേശം. ഇന്ത്യന്‍ ഹാജിമാരെ വെള്ളിയാഴ്ച രാത്രിയോടെ മിനായിലേക്ക് എത്തിക്കും. മിനായില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍െറ ഓഫിസും ആശുപത്രി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.