എ.ടി.എം വഴി പണം കവര്‍ന്നു; രണ്ടുപേര്‍ അറസ്റ്റില്‍

മൂന്നാര്‍: തോട്ടം തൊഴിലാളിയുടെ അക്കൗണ്ടില്‍നിന്ന് എ.ടി.എം കൗണ്ടര്‍ വഴി 30,000 രൂപ കവര്‍ന്നു. സംഭവത്തില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ചാപ്പാറ കടമറ്റത്ത് വീട്ടില്‍ ടി.വി. ദില്‍മോന്‍ (27), കൂത്താട്ടുകുളം ചോരക്കുഴി വെട്ടിക്കാട്ട് വീട്ടില്‍ റോണി (33) എന്നിവരാണ് അറസ്റ്റിലായത്.  മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റിലെ തൊഴിലാളി മുരുകദാസിന്‍െറ (52) അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ മുരുകദാസ് മൂന്നാര്‍ എസ്.ബി.ഐ ശാഖയില്‍ പണയംവെച്ച സ്വര്‍ണം തിരിച്ചെടുക്കാനത്തെി. ബാങ്കില്‍ തിരക്കായതിനാല്‍ പണം കാഷ് ഡെപ്പോസിറ്റ് മെഷീന്‍ (സി.ഡിഎം) മുഖേന നിക്ഷേപിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. സി.ഡി.എം വഴിയുള്ള ഇടപാട് പരിചയമില്ലാത്ത മുരുകദാസ് കൗണ്ടറില്‍നിന്ന ദില്‍മോന്‍, റോണി എന്നിവരുടെ സഹായം തേടി.

പണം സി.ഡി.എമ്മില്‍ നിക്ഷേപിച്ചശേഷം അക്കൗണ്ടില്‍ പണമത്തെിയത് പരിശോധിക്കണമെന്ന് പറഞ്ഞ് ഇരുവരും എ.ടി.എം കാര്‍ഡിന്‍െറ രഹസ്യ കോഡ് ചോദിച്ചറിഞ്ഞു. അക്കൗണ്ടിലത്തെിയതായ രസീത് മുരുകദാസിനു കൈമാറിയശേഷം പണം തട്ടിയെടുക്കുകയായിരുന്നു. ബാങ്കിലത്തെിയ മുരുകദാസ് സ്വര്‍ണം തിരിച്ചെടുക്കാന്‍ ശ്രമിക്കവെ അക്കൗണ്ടില്‍ പണമില്ളെന്ന് ജീവനക്കാരന്‍ അറിയിച്ചു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സംഭവം പൊലീസിനെ അറിയിച്ചു. സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തില്‍ ബാങ്ക് പരിസരത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.