തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍ ഗതാഗത ശൃംഖലയെ ഒന്നാകെ പാളം തെറ്റിക്കുന്ന പെട്ടെന്നുള്ള വേഗനിയന്ത്രണത്തിനു പിന്നില്‍ റെയില്‍വേയുടെ കര്‍ശന നിയമവും ഒപ്പം ഉദ്യോഗസ്ഥരുടെ ചട്ടപ്പടി സമരവും. മുമ്പ് പാളത്തിനുള്ളിലെ തകരാറുകള്‍ പരിഹരിക്കുന്നതിന്‍െറ മുന്‍ഗണന സംബന്ധിച്ച് കാര്യമായ നിര്‍ദേശങ്ങളില്ലായിരുന്നു. പുറമേ ശ്രദ്ധയില്‍പെടുന്ന വിള്ളലുകളടക്കം അടിയന്തര സ്വാഭാവത്തില്‍ പരിഹരിക്കുകയും, ഉള്ളിലുള്ള കേടുപാടുകള്‍ നിരീക്ഷണങ്ങള്‍ക്കു ശേഷം അറ്റകുറ്റപ്പണി നടത്തുകയുമാണ് ചെയ്തിരുന്നത്.
എന്നാല്‍, പാളത്തിനുള്ളില്‍ പോലും നാല് മീറ്ററിനുള്ളില്‍ രണ്ട് തകരാറുകള്‍ കണ്ടത്തെിയാല്‍ എത്രയുംവേഗം ആ ഭാഗം മാറ്റി പുതിയത് സ്ഥാപിക്കണമെന്നാണ് റെയില്‍വേയുടെ പുതിയ നിര്‍ദേശം. അള്‍ട്രാ സോണിക് ഫ്ളോ ഡിറ്റക്ടര്‍ എന്ന സംവിധാനത്തിലൂടെയാണ് ഉള്ളിലുള്ള വിള്ളലുകള്‍ കണ്ടത്തെുന്നത്. തിരുവനന്തപുരം ഡിവിഷന് കീഴില്‍ പാളത്തില്‍ 202 സ്ഥലങ്ങളില്‍ ഇത്തരം പോരായ്മയുണ്ടെന്ന് പെര്‍മനന്‍റ് വേ ഇന്‍സ്പെക്ടര്‍മാര്‍ പല സമയങ്ങളിലായി കണ്ടത്തെുകയും സമയബന്ധിതമായിതന്നെ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ സ്ഥലങ്ങളില്‍ ഗുരുതര പ്രശ്നമുള്ള 36 സ്ഥലങ്ങളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്തി സാധ്യമാകുംവേഗത്തില്‍ തകരാര്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
യാത്രക്കാരെ ബാധിക്കുമെന്ന കാരണത്താല്‍ വേഗം കുറക്കല്‍ വേണ്ടെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇക്കാര്യം രേഖാമൂലം അറിയിച്ചിരുന്നുമില്ല. എന്നാല്‍, കറുകുറ്റി പാളംതെറ്റലിനെ തുടര്‍ന്ന് മറ്റു കാര്യങ്ങളൊന്നും പരിഗണിക്കാതെ പെര്‍മനന്‍റ് വേ ഇന്‍സ്പെക്ടറെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. ഇതോടെ ഈ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും ചട്ടപ്പടി സമരത്തിന് തീരുമാനിക്കുകയാണ്. ശേഷിക്കുന്ന 36 സ്ഥലങ്ങളില്‍ പോരായ്മയുണ്ടെന്നും റെയില്‍വേ ചട്ടം അനുശാസിക്കുംവിധം നിയന്ത്രണം ഏര്‍പ്പെടുത്തി പോരായ്മ പരിഹരിക്കാതെ വേഗം വര്‍ധിപ്പിക്കാനാവില്ളെന്നും ചൂണ്ടിക്കാട്ടി റെയില്‍വേ സുരക്ഷാ വിഭാഗത്തിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഒരേസമയം 36 സ്ഥലങ്ങളിലും പെട്ടെന്ന് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിക്കേണ്ടി വന്നത്.
പാലക്കാട് ഡിവിഷന് കീഴില്‍ 38 സ്ഥലങ്ങളിലാണ് പോരായ്മ കണ്ടത്തെിയത്. ഇവിടങ്ങളിലും ചട്ടപ്പടി നിലപാടിലാണ് പെര്‍മനന്‍റ് വേ ഇന്‍സ്പെക്ടര്‍മാര്‍. സുരക്ഷാ കാര്യമായതിനാല്‍ തകരാറ് പരിഹരിക്കുകയല്ലാതെ മറ്റു വഴികളും റെയില്‍വേക്ക് മുന്നിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.