കാടിന്‍െറ മക്കള്‍ക്ക് ഓണമുണ്ണാന്‍ ‘കാടോണം’

തൊടുപുഴ: ജീവിതത്തിലാദ്യമായി ഓണത്തെ, ഓണസദ്യയെ അടുത്തറിയാന്‍ ഒരുങ്ങുകയാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ആദിവാസി കോളനികള്‍. നാടാകെ ആഘോഷസമൃദ്ധികളില്‍ മുങ്ങുമ്പോള്‍ കുടിയില്‍ തീപ്പുക പൊങ്ങാന്‍ കാട്ടുവിഭവങ്ങള്‍ തേടി മലകയറിയിരുന്ന ആദിവാസിക്ക് ഇത്തവണ വയറുനിറച്ച് വിഭവസമൃദ്ധമായ ഓണമുണ്ണാം. 11 ആദിവാസി കോളനികളിലും ഓണസദ്യയൊരുക്കാന്‍ വനം-വന്യജീവി വകുപ്പാണ് ‘കാടോണം’ എന്ന പരിപാടി ആവിഷ്കരിച്ചത്.
ഓണത്തിന്‍െറ രുചികളും സന്തോഷവും ആദിവാസികള്‍ക്ക് എന്നും അന്യമായിരുന്നു. കിട്ടുന്നത് വേവിച്ചുകഴിക്കുന്നത് ശീലമാക്കിയ ഇവര്‍ക്ക് സദ്യയെന്ന സങ്കല്‍പം തന്നെ പരിചയമില്ല.

ഓണസദ്യയുടെ രുചിവൈവിധ്യത്തിനൊപ്പം അതിന്‍െറ ഭാഗമായ ഒത്തൊരുമയുടെയും സമത്വത്തിന്‍െറയും സന്ദേശം കൂടി ആദിവാസി കോളനികളില്‍ എത്തിക്കുകയാണ് ‘കാടോണ’ത്തിന്‍െറ ലക്ഷ്യമെന്ന് ചിന്നാര്‍ അസി. വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പി.എം. പ്രഭു പറഞ്ഞു. വ്യക്തികള്‍, സന്നദ്ധ-പരിസ്ഥിതി സംഘടനകള്‍, പ്രകൃതിസ്നേഹികള്‍ എന്നിവരില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് ‘കാടോണ’ത്തിന്‍െറ ചെലവ് കണ്ടത്തെുന്നത്. പാചകവിദഗ്ധരെയും വാഹനം, ജനറേറ്റര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വനംവകുപ്പ് ലഭ്യമാക്കും. പത്തിലധികം വിഭവങ്ങളോടെ സമ്പൂര്‍ണ ഓണസദ്യ അതത് കോളനിയില്‍ ഒരുക്കും.

വനംവകുപ്പ് ഉദ്യോഗസ്ഥരും സ്പോണ്‍സറെ പ്രതിനിധീകരിച്ച് നാലുപേരും ആദിവാസികള്‍ക്കൊപ്പം ഓണസദ്യ ഒരുക്കാനും ഉണ്ണാനും ഉണ്ടാകും. സെപ്റ്റംബര്‍ ആറുമുതല്‍ 11വരെ ഒരുദിവസം രണ്ട് കോളനികളില്‍ എന്ന വിധത്തിലാണ് ‘കാടോണം’ ക്രമീകരിച്ചിരിക്കുന്നത്. 2.5 ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.