ആലത്തൂര്‍ (പാലക്കാട്): കൃഷിവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്. നിലവിലെ നിയമനക്കരാറിന്‍െറ കാലാവധി തീരുന്ന മുറക്കാണ് പിരിച്ചുവിടുക. കരാര്‍ കാലാവധി കഴിഞ്ഞവര്‍ക്കും നിയമനത്തിന് പ്രത്യേക കരാര്‍ ഇല്ലാത്തവര്‍ക്കും ഉത്തരവ് ഇറങ്ങിയ സെപ്റ്റംബര്‍ 30 മുതല്‍ ഇത് ബാധകമാണെന്ന് കൃഷി-കര്‍ഷക വികസന ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.
ക്രോപ് ഹെല്‍ത്ത് മാനേജ്മെന്‍റ് (സി.എച്ച്.എം.) അഗ്രിക്കള്‍ച്ചറല്‍ ടെക്നിക്കല്‍ മാനേജ്മെന്‍റ് (ആത്മ), വെജിറ്റബിള്‍ ഡെവലപ്മെന്‍റ് പ്രോഗ്രാം (വി.ഡി.പി.), ലീഡ് ഫാര്‍മര്‍ സെന്‍േറര്‍ഡ് എക്സ്റ്റെന്‍ഷന്‍ അഡൈ്വസറി ആന്‍ഡ് ഡെലിവറി സര്‍വിസ് (ലീഡ്സ്), സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ (എസ്.എച്ച്.എം.), മൊബൈല്‍ അഗ്രോ ക്ളിനിക് (എം.എ.സി.) തുടങ്ങിയ പദ്ധതികളില്‍ താല്‍ക്കാലിക നിയമനം നേടിയവര്‍ക്ക് ഉത്തരവ് ബാധകമാണ്.
പച്ചത്തേങ്ങ സംഭരണം പോലുള്ള പദ്ധതികളില്‍ ദിവസവേതനത്തിന് നിയമിക്കപ്പെട്ടവരെയും ഇത് ബാധിക്കും. ജില്ലാ, ബ്ളോക് തലങ്ങളിലാണ് താല്‍ക്കാലിക നിയമനം ലഭിച്ചവര്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ നിയമനത്തിന് പത്രങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും വഴി പരസ്യം ചെയ്ത് അപേക്ഷ ക്ഷണിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, പ്രോജക്ട് ഡയറക്ടര്‍, പുറത്തുനിന്നുള്ള രണ്ട് സാങ്കേതിക വിദഗ്ധര്‍ എന്നിവരടങ്ങിയ ഇന്‍റര്‍വ്യൂ ബോര്‍ഡ് ജില്ലാതലത്തില്‍ രൂപവത്കരിക്കണം. ഇവര്‍ കൂടിക്കാഴ്ച നടത്തി ഒരു മണിക്കൂറിനുള്ളില്‍ ഉദ്യോഗാര്‍ഥികളുടെ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തണം.
ഒരു തസ്തികയില്‍ നിരവധി അപേക്ഷകരുണ്ടെങ്കില്‍ പരീക്ഷ നടത്തി മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയാറാക്കാം.
പിരിച്ചുവിട്ടവരുടെ സേവനം അടിയന്തരമായി തുടര്‍ന്നും വേണ്ട സാഹചര്യമുണ്ടെങ്കില്‍ അക്കാര്യം അതത് മേലുദ്യോഗസ്ഥര്‍ ഒക്ടോബര്‍ 10ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. കൃഷി, കര്‍ഷക വികസന ഡയറക്ടറുടെ അനുമതിയില്ലാതെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടി വന്നാല്‍ ഇത് നിയമനം നടത്തിയ ഉദ്യോഗസ്ഥന്‍െറ സ്വന്തം സാമ്പത്തിക ബാധ്യതയാകുമെന്നും ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.