കോഴിക്കോട്: മുക്കം ബസ്റ്റാൻറിൽ ബസ് സമയത്തെ ചൊല്ലി ജീവനക്കാർ തമ്മിൽ സംഘർഷം. കോഴിക്കോട് മുക്കം – കൂടരഞ്ഞി റൂട്ടിലോടുന്ന ഫാൻറസി , തിരുവോണം എന്നീ ബസ് ജീവനക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ 6 പേർക്ക് പരിക്കേറ്റു. ജീവനക്കാർ തമ്മിൽ ഇന്നെലയും മുക്കം ബസ്റ്റാൻറിൽ വാക്കേറ്റം ഉണ്ടായിരുന്നു. പരിക്കേറ്റവരിൽ ഒരാളെ കെ.എം.സി.ടി ആശുപത്രിയിലും ബാക്കി അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.