കല്‍പറ്റ: സൂചിത്തുമ്പി വിഭാഗത്തില്‍പെട്ട കാട്ടുവിരിച്ചിറകന്‍ തുമ്പിയെ വയനാട്ടില്‍ കണ്ടത്തെി. മലബാര്‍ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ സംസ്ഥാന വനം-വന്യജീവി വകുപ്പ് വയനാട് വന്യജീവി സങ്കേതത്തില്‍ നടത്തിയ രണ്ടാമത് തുമ്പി സര്‍വേയിലാണ് കാട്ടുവിരിച്ചിറകന്‍െറ സാന്നിധ്യം സ്ഥിരീകരിച്ചത്. സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചിലാണ് കാട്ടുവിരിച്ചിറകനെ കാണാനായതെന്ന് സര്‍വേ കോഓഡിനേറ്ററും പരിസ്ഥിതി പ്രവര്‍ത്തകനുമായ ജാഫര്‍ പാലോട്ട് പറഞ്ഞു.
പശ്ചിമഘട്ടത്തില്‍ മലബാറിന് പുറത്ത് ഈയിനം തുമ്പിയുടെ സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു. കാട്ടുവിരിച്ചിറകന്‍െറ വ്യക്തതയുള്ള ചിത്രം പകര്‍ത്താനായില്ളെന്ന് സര്‍വേ കോഓഡിനേറ്റര്‍ പറഞ്ഞു. വയനാടന്‍ മുളവാലന്‍, കൂട്ടുമുളവാലന്‍, പുള്ളിവാലന്‍, ചോലക്കടുവ, പെരുവാലന്‍ കടുവ, പുഴക്കടുവ, നീലനീര്‍തോഴന്‍ തുടങ്ങിയവയാണ് സര്‍വേയില്‍ കണ്ട തദ്ദേശീയ ഇനങ്ങള്‍. 75 ഇനം തുമ്പികളെയാണ് സര്‍വേയില്‍ കണ്ടത്തെിയത്. 2014 ല്‍ 68 ഇനം തുമ്പികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. പരിസ്ഥിതിരംഗത്തെ വിദഗ്ധരും ഫോട്ടോഗ്രാഫര്‍മാരുമടക്കം ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 49 പേരാണ് ഇത്തവണ സര്‍വേയില്‍ പങ്കാളികളായത്. തെക്കേവയനാട്ടിലെ ബത്തേരി, മുത്തങ്ങ, കുറിച്യാട് റെയ്ഞ്ചുകളും വടക്കേ വയനാട്ടിലെ തോല്‍പ്പെട്ടി റെയ്ഞ്ചും ഉള്‍പ്പെടുന്നതാണ് 344.44 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വയനാട് വന്യജീവി സങ്കേതം. കര്‍ണാടക, തമിഴ്നാട് വനങ്ങളുമായി അതിരിടുന്നതാണ് വന്യജീവി സങ്കേതത്തിന്‍െറ പല ഭാഗങ്ങളും. സര്‍വേയില്‍ കണ്ടത്തെിയ 44 ഇനങ്ങള്‍ കല്ലന്‍തുമ്പികളുടെയും 31 ഇനങ്ങള്‍ സൂചിത്തുമ്പികളുടെയും ഗണത്തില്‍പെടുന്നതാണ്. തോല്‍പ്പെട്ടി റെയ്ഞ്ചിലെ ബേഗൂര്‍ പുഞ്ചവയലിലാണ് കൂടുതല്‍ ഇനം തുമ്പികളെ കണ്ടതെന്ന് സര്‍വേ ടീം അംഗങ്ങളായ സി.ജി. കിരണ്‍, അബ്ദുല്‍ റിയാസ്, കെ. ബാലചന്ദ്രന്‍, പി. മനോജ്, ബാലകൃഷ്ണന്‍ വളപ്പില്‍, ഡോ.പി. രാജന്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.