വൈക്കത്ത് അമ്മയും മകനും ഷോക്കേറ്റ് മരിച്ചു

വൈക്കം: വൈദ്യുതി കമ്പി പൊട്ടി വീണ് അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വൈക്കം ഇത്തിപ്പുഴ സ്വദേശി രാധ (45), മകൻ സുബിൻ (22) എന്നിവരാണ് മരിച്ചത്. രാവിലെ 6.45ഒാടെ ഇത്തിപ്പുഴയിലാണ് ദാരുണ അപകടമുണ്ടായത്.

വീടിന് മുറ്റത്തു നിന്ന് പല്ല് തേക്കുകയായിരുന്ന രാധയുടെ ദേഹത്ത് വൈദ്യുതി കമ്പി പൊട്ടി വീഴുകയായിരുന്നു. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകന് ഷോക്കേറ്റത്. മരച്ചില്ല തട്ടിയതാവാം വൈദ്യുതി കമ്പി പൊട്ടി വീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോകാനുള്ള നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.