Posted On
date_range Updated On
date_range ജിഷ വധം: അന്വേഷണം ആദ്യം മുതലെന്ന് എ.ഡി.ജി.പി സന്ധ്യ
തിരുവനന്തപുരം: ജിഷ വധക്കേസ് സംബന്ധിച്ച അന്വേഷണം ആദ്യംമുതല്‍ തുടങ്ങുമെന്ന് കേസന്വേഷണചുമതലയുള്ള എഡി.ജി.പി. ബി സന്ധ്യ. പുതിയ അന്വേഷണസംഘം യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശകലനം ചെയ്യും. നിലവില്‍ കേസ് അന്വേഷിച്ച സംഘവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അന്വേഷണം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്നും ബി. സന്ധ്യ അറിയിച്ചു. ജിഷ കൊലക്കേസ് പ്രതികളെ പിടികൂടാന്‍ കഴിവിന്‍റെ പരമാവധി ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. ദക്ഷിണ മേഖലാ എ.ഡി.ജി.പിയായി ചുമതലയേറ്റശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.
കൊലപാതകം നടന്ന ജിഷയുടെ വീട് ഇന്ന് ഉച്ചയോടെ ബി സന്ധ്യ സന്ദര്‍ശിക്കും. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ള ജിഷയുടെ അമ്മയെയും സഹോദരിയെയും അവര്‍ സന്ദര്‍ശിക്കും. പുതിയ അന്വേഷണ സംഘത്തിന്‍റെ യോഗം ആലുവ പൊലീസ് ക്ളബ്ബില്‍ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.