കാടുകുറ്റി(തൃശൂര്‍): കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വാദം കേള്‍ക്കുന്നത് പഞ്ചായത്ത് കമ്മിറ്റി മാറ്റി. നിയമപ്രകാരം കമ്പനിക്ക് തിങ്കളാഴ്ച 12 മണിവരെയേ പ്രവര്‍ത്തനാനുമതിയുള്ളൂ. മൂന്ന് ആഴ്ചത്തേക്ക് പ്രവര്‍ത്തനം തടയരുതെന്ന ഹൈകോടതി ഉത്തരവ് കമ്പനി നേടിയിരുന്നു.പഞ്ചായത്തീരാജ് നിയമ പ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് നല്‍കിയ പ്രത്യേക അധികാരം ഉപയോഗിച്ച് ഒരു കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കേണ്ട യോഗം വിളിക്കുന്നത് അപൂര്‍വമാണ്. കാതിക്കുടത്തെ നിറ്റാജലാറ്റിന്‍ കമ്പനി ആഴ്ചകള്‍ക്ക് മുമ്പ് നല്‍കിയ പ്രവര്‍ത്തനാനുമതിക്കുള്ള അപേക്ഷ കാടുകുറ്റി പഞ്ചായത്ത് സെക്രട്ടറി തള്ളിയിരുന്നു. തുടര്‍ന്ന് കമ്പനി അധികൃതര്‍ പഞ്ചായത്ത് ട്രൈബ്യൂണലില്‍ പരാതി നല്‍കി. പരാതി പരിഗണിക്കാതെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് അപ്പീല്‍ നല്‍കാനായിരുന്നു ട്രൈബ്യൂണല്‍ നിര്‍ദേശം. പഞ്ചായത്തീരാജ് നിയമം 276പ്രകാരമാണ് നടപടി. ഇതുപ്രകാരം കമ്പനി അധികൃതര്‍ പഞ്ചായത്തില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമെടുക്കാനാണ് യോഗം ചേര്‍ന്നത്.
പ്രദേശത്തെ വായു, ഭൂമി, ജലം എന്നിവ മലിനമാക്കുന്ന കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന് അഡ്വ. ഷീജോ ചാക്കോ വാദിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് ശരിവെക്കണമെന്നും ആവശ്യപ്പെട്ടു. 2010 മുതല്‍ ലൈസന്‍സില്ലാത്ത കമ്പനിയുടെ ലൈസന്‍സ് പുതുക്കുന്നതെങ്ങനെയെന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്. എന്നാല്‍, കമ്പനിക്ക് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ അനുമതിയുണ്ടെന്നും നീറിയുടെ നിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അഡ്വ. ജോസഫ് വാദിച്ചു. വാദം തെളിയിക്കാനുള്ള രേഖകള്‍ കമ്പനി അധികൃതര്‍ ഹാജരാക്കിയിട്ടില്ളെന്ന് ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ അഡ്വ. വിന്‍സെന്‍റ് പാനികുളങ്ങര ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.