ബി.ജെ.പി പ്രവര്‍ത്തകന്‍െറ മരണം: തൃശൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം

തൃശൂര്‍: തെരഞ്ഞെടുപ്പ് ആഹ്ളാദപ്രകടനത്തിനിടെ എടവിലങ്ങിലുണ്ടായ സംഘര്‍ഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിയില്ല. ഓട്ടോ, ടാക്സി വാഹനങ്ങളും ഓടിയില്ല. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകള്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വിസ് നടത്തിയതൊഴിച്ചാല്‍ മറ്റ് സര്‍വിസുകളുണ്ടായില്ല. ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.

നഗരത്തിലെ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജാശുപത്രിയിലും തിരക്ക് കുറവായിരുന്നു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ നടത്തുന്ന കാര്‍ഷിക കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശ പരീക്ഷ മണ്ണുത്തി വെറ്ററിനറി കോളജില്‍നടന്നു. കേന്ദ്ര സര്‍വകലാശാല നടത്തിയ പൊതുപ്രവേശ പരീക്ഷയും മാറ്റമില്ലാതെ നടന്നു. അക്രമസംഭവങ്ങള്‍ തടയാന്‍ കെടുങ്ങല്ലൂര്‍ -മതിലകം പൊലീസ് പരിധിയില്‍ കലക്ടര്‍ പ്രാഖ്യാപിച്ച നിരോധാജ്ഞ തുടരുകയാണ്. കനത്ത പൊലീസ് ബന്തവസാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീരദേശ മേഖലകളില്‍ പ്രത്യേക ജാഗ്രത പൊലീസ് തുടരുന്നുണ്ട്. ഇതിനിടെ ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ സി.പി.എം പ്രവര്‍ത്തകന്‍െറ അച്ചിട്ട കട ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകരര്‍ തകര്‍ത്തു. സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. തൃശൂരില്‍ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  പ്രതിഷേധ പ്രകടനം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.