അധികാരത്തിന് ചെകുത്താന്മാരെ കൂട്ടുപിടിച്ചവരെ ജനം തിരസ്കരിച്ചു –കല്‍പറ്റ നാരായണന്‍

കോഴിക്കോട്: ചെകുത്താന്മാരെ കൂട്ടുപിടിച്ച് അധികാരത്തിലത്തൊന്‍ ശ്രമിച്ച സി.കെ. ജാനുവിന്‍െറ ലക്ഷ്യം ജനം തിരിച്ചറിഞ്ഞുവെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ അവരെ തിരസ്കരിച്ചതെന്നും എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍. കോഴിക്കോട്ട് സോളിഡാരിറ്റി സംഘടിപ്പിക്കുന്ന നാലാമത് യൂത്ത്സ്പ്രിങ് ഫിലിം ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്‍െറ സമുദായത്തിന്‍െറ പ്രശ്നങ്ങള്‍ ഏറ്റവും നന്നായി അറിയുന്ന ജാനു അവ പരിഹരിക്കാന്‍ എന്‍.ഡി.എയെ കൂട്ടുപിടിച്ചത് ധാര്‍മിക ഒൗചിത്യത്തിനെതിരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
സാങ്കേതികവിദ്യ ഏറെ മുന്നേറിയ കാലഘട്ടത്തില്‍ സിനിമയും സിനിമ നിര്‍മാണവും ഏവര്‍ക്കും അപ്രാപ്യമായെന്നും പാശ്ചാത്യരാജ്യങ്ങളിലുപയോഗിക്കുന്ന നൈതികതയുടെ സൗന്ദര്യശാസ്ത്രം എന്ന സാധ്യത കൂടി നമ്മുടെ ചലച്ചിത്രങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും തുടര്‍ന്നു സംസാരിച്ച ഡോ. പി.കെ. പോക്കര്‍ പറഞ്ഞു. ഫെസ്റ്റിവെല്‍ ഡയറക്ടര്‍ മധു ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഉമര്‍ തറമേല്‍, ഷാനവാസ് നരണിപുഴ, പി. ബാബുരാജ്, മുഹമ്മദ് ശമീം, വിനീത് എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിനുമുന്നില്‍ പ്രത്യേകം തയാറാക്കിയ ‘ബ്ളാക് സ്ക്വയര്‍’ മൈതാനിയിലാണ് ചലച്ചിത്രമേള നടക്കുന്നത്. ‘അണ്‍ പ്ളഗ് റേസിസം’ എന്നതാണ് പ്രമേയം. ശനിയാഴ്ച ഹ്രസ്വചിത്ര മത്സര വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും  ഇന്ത്യ അണ്‍മാസ്ക്ഡ് എന്ന വിഭാഗത്തില്‍ രണ്ടു ചിത്രങ്ങളും ഫെസ്റ്റിവെല്‍ ഡയറക്ടര്‍ പാക്കേജ്, യൂത്ത് സ്പ്രിങ് തീം എന്നീ വിഭാഗങ്ങളില്‍ ഓരോ ചിത്രവും പ്രദര്‍ശിപ്പിച്ചു.  ഞായറാഴ്ച വൈകീട്ട് നാലിന് മുഹ്സിന്‍ പരാരി സംവിധാനം ചെയ്ത ‘ഫെണറല്‍ ഓഫ് നേറ്റിവ് സണ്‍’ മ്യൂസിക് വിഡിയോ പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിക്കും. ഡോക്യുമെന്‍ററി സംവിധായകന്‍ രാകേഷ് ശര്‍മയുമായി സംവാദം നടക്കും. അഞ്ചിന് ‘അണ്‍പ്ളഗ് റേസിസം’ എന്ന വിഷയത്തില്‍ നടക്കുന്ന തുറന്ന ചര്‍ച്ച കെ.ഇ.എന്‍. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ‘അമീബ’ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ മനോജ് കാനെ, ചിത്രത്തിന്‍െറ അണിയറപ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കും. 23ന് രാവിലെ 11ന് രാകേഷ് ശര്‍മ സംവിധാനം ചെയ്ത ‘ആഫ്റ്റര്‍ ഷോക്: ദ റഫ് ഗൈഡ് ടു ഡെമോക്രസി’ പ്രദര്‍ശിപ്പിക്കും. വൈകീട്ട് ആറിന് സമാപന സമ്മേളനം പ്രമുഖ കവിയും ചലച്ചിത്രകാരനുമായ ഗൗഹര്‍ റാസ ഉദ്ഘാടനം ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.