കൊച്ചി: തികച്ചും സാധാരണക്കാരനായി കടന്നുവന്ന കര്‍ഷകത്തൊഴിലാളി പുത്രന്‍ കടപൂഴക്കിയത് കോണ്‍ഗ്രസിലെ വന്മരത്തെ. നിലമ്പൂരില്‍ നിന്ന് വണ്ടികയറിയത്തെി യുവനേതാവ് കടപുഴക്കി വീഴ്ത്തിയത് മന്ത്രിസഭയിലെ നെടുംതൂണിനെ. അപ്രതീക്ഷിത വിജയങ്ങളുഞെട്ടലിലാണ് എറണാകുളം. മുവാറ്റുപുഴയില്‍ സി.പി.ഐ സ്ഥാനാര്‍ഥി എല്‍ദോ എന്ന സാധാരണക്കാരന്‍ കോണ്‍ഗ്രസിന്‍െറ വക്താവും പ്രമുഖ നേതാവുമായ ജോസഫ് വാഴക്കനെ കടപുഴക്കിയാണ് ഈ തെരഞ്ഞെടുപ്പിലെ ആദ്യ രാഷ്ട്രീയ അട്ടിമറിയുടെ സൂചന നല്‍കിയത്. ഇടതുമുന്നണിയിലെ യുവനേതാവ് എം. സ്വരാജ് ആറാം വിജയത്തിനിറങ്ങിയ മന്ത്രി കെ. ബാബുവിനെ അട്ടിമറിച്ചത് രണ്ടാമത്തെ രാഷ്ട്രീയ ഞെട്ടലായി. തൊട്ടുപിന്നാലെയാണ് വിമതന്‍െറ സഹായത്തോടെ ഡൊമിനിക് പ്രസന്‍േറഷനെയും തകര്‍ത്തത്. മറുവശത്ത് തൃക്കാക്കരയില്‍ ശക്തന്മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇടതുമുന്നണിയുടെ സെബാസ്റ്റ്യന്‍ പോളിനും അടിതെറ്റി. മുന്‍ മന്ത്രി ടി.യു കുരുവിള, നാലാമങ്കത്തിനിറങ്ങിയ സാജുപോള്‍ തുടങ്ങി ഇരുമുന്നണികളിലുമായി ജില്ലയില്‍ മുറിവേറ്റ് വീണവര്‍ ഇനിയുമുണ്ട്.
ജില്ലയില്‍ ആകെയുള്ള 14 സീറ്റില്‍ ഒമ്പതെണ്ണവും നേടി യു.ഡി.എഫ് മേല്‍കൈ നിലനിര്‍ത്തിയെങ്കിലും 2011ല്‍ അവര്‍ വിജയിച്ച നാലു സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വന്നു. 2011ലെ 11 സീറ്റ് എന്ന നിലയില്‍ നിന്ന് ഒമ്പത് സീറ്റായി ചുരുങ്ങുകയും ചെയ്തു. പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, പിറവം, കുന്നത്തുനാട്, കളമശേരി മണ്ഡലങ്ങളാണ് ഇക്കുറി യു.ഡി.എഫിനൊപ്പം നിന്നത്. ഇതില്‍ അങ്കമാലിയും പെരുമ്പാവൂരും ഇടതുമുന്നണിയുടെ കൈയില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. അതേസമയം, മന്ത്രി കെ. ബാബു, ജോസഫ് വാഴക്കന്‍, ഡൊമിനിക് പ്രസന്‍േറഷന്‍ എന്നീ വന്മരങ്ങള്‍ കടപുഴകിയത് കടുത്ത ക്ഷീണവുമായി.
2011ലെ മൂന്ന് സീറ്റ് എന്നത് അഞ്ചായ ഉയര്‍ത്തിയെങ്കിലും ഇടതുമുന്നണിക്ക് രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായത് ക്ഷീണമായി. മുവാറ്റുപുഴ, വൈപ്പിന്‍, കൊച്ചി, കോതമംഗലം, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളാണ് ഇടതുമുന്നണിയെ തുണച്ചത്. ഇതില്‍ വൈപ്പിന്‍ നിലനിര്‍ത്തുകയും മറ്റ് നാല് മണ്ഡലങ്ങള്‍ യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുക്കുകയുമായിരുന്നു. മുവാറ്റുപുഴ, കോതമംഗലം, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ പുതുമുഖങ്ങളെ നിയോഗച്ചുള്ള പരീക്ഷണം വന്‍ വിജയമായപ്പോള്‍, കൊച്ചിയില്‍ വിമതന്‍ തുണക്കുകയായിരുന്നു. കൊച്ചിയില്‍ 1086 വോട്ടിനാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ജെ മാക്സി യു.ഡി.എഫിന്‍െറ ഡൊമിനിക് പ്രസന്‍േറഷനെ പരാജയപ്പെടുത്തിയത്. ഇവിടെ യു.ഡി.എഫ് വിമതനായി മല്‍സരിച്ച കെ.ജെ ലീനസ് 7588 വോട്ടുകള്‍ നേടുകയും ചെയ്തു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേടാനായത് 76098 വോട്ടായിരുന്നുവെങ്കില്‍, ഇക്കുറി അവര്‍ വോട്ടുനില മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് 248403 വോട്ട് എന്ന നിലയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ബി.ഡി.ജെ.എസ്, കെ.പി.എം.എസ്, ധീവരസഭയില്‍ ഒരുവിഭാഗം തുടങ്ങിയവയെ ചേര്‍ത്ത് മുന്നണിയായി മല്‍സരിച്ചതിന്‍െറ ഫലമായാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.