എസ്​.ആർ.പിയെക്കാൾ ദയനീയമായിരിക്കും ബി.ഡി.ജെ.എസിന്‍റെ സ്​ഥിതി– തോമസ്​ ഐസക്ക്

ആലപ്പുഴ: എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ടി.എം തോമസ് ഐസക്ക് രാവിലെ എട്ടിന് കിടങ്ങാം പറമ്പ് എൽ. പി സ്കൂളിലെ 145ാം ബൂത്തിൽ വോട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ 7.50തോടെ ബൂത്തിലെത്തിയ ഐസക്ക് എട്ടുമണിയോടെ വോട്ടു ചെയ്തു. തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ എസ്.ആർ.പിയെക്കാൾ ദയനീയമായിരിക്കും ബി.ഡി.ജെ.എസിന്‍റെറ സ്ഥിതിയെന്നും തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നൂറ് സീറ്റോടെ അധികാരത്തിലെത്തുമെന്നും പറഞ്ഞു. ഏരിയാ സെക്രട്ടറി വി.ബി അശോകൻ, കൗൺസിലർ കെ.ബാബു, മേഖലാ സെക്രട്ടറി കെ.ടി മഹീന്ദ്രൻ, ബൂത്ത് സെക്രട്ടറി സന്തോഷ് മറ്റ് പാർട്ടി പ്രവർത്തകർ എന്നിവരോടൊപ്പമാണ് തോമസ് ഐസക്ക് വോട്ട് ചെയ്യാനെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.