മോഹൻലാൽ ഗണേഷി​െൻറ പ്രചാരണത്തിനെത്തിയതിൽ വേദനയുണ്ട്​ –ജഗദീഷ്​

പത്തനാപുരം: ഗണേഷ്കുമാറിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോഹൻലാൽ എത്തിയതിൽ വിഷമമുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർഥിയും നടനുമായ ജഗദീഷ്.  കഴിഞ്ഞ ദിവസം വരെ തനിക്ക് വ്യക്തിപരമായി ആശംസയർപ്പിച്ച ആളാണ് മോഹൻലാൽ. ഒരു രാത്രി കൊണ്ടാണ് ഗണേഷ്‌കുമാറിനൊപ്പം പ്രചരണവേദിയിലെത്താന്‍ ലാല്‍ തീരുമാനമെടുത്തത്. പെട്ടെന്ന് പത്തനാപുരത്ത് വരാൻ കാരണം എന്താണെന്ന് അറിയില്ല. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം അന്വേഷിക്കണമെന്നും ജഗദീഷ് പറഞ്ഞു. 

വോട്ട് അഭ്യർഥിച്ചില്ല എന്ന് പറയാമെങ്കിലും സുഹൃത്തെന്ന നിലയിൽ മോഹൻലാലിനോട് കൂടുതൽ അടുപ്പം തനിക്കാണെന്നും ജഗദീഷ് പറഞ്ഞു. ഒരേ സ്‌കൂളില്‍ വിദ്യാർഥികളായിരുന്നു ഞങ്ങള്‍. സുഹൃത്തിനെ കാണാൻ മാത്രമാണ് വന്നതെങ്കിൽ തന്നെയും കാണാൻ വരാമായിരുന്നു. തനിക്ക് ധാര്‍മിക പിന്തുണയും വിജയാശംസകളും നല്‍കിയ ആളാണ് മോഹന്‍ലാല്‍. സഹോദരനെ പോലെയാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നത്. ഒരു സുഹൃത്തിനെ കൈവെടിഞ്ഞ് മറ്റൊരു കൂട്ടുകാരെൻറ  കൈപിടിക്കുന്ന മോഹന്‍ലാലിെൻറയും പ്രിയദര്‍ശെൻയും നിലപാടില്‍ ദു:ഖമുണ്ടെന്നും ജഗദീഷ് പറഞ്ഞു.

ഇടതുപക്ഷത്ത് നിന്നുള്ള എം. പിയാണ് അമ്മയുടെ പ്രസിഡൻറ് ഇന്നസെൻറ്.  പാർട്ടിയുടെ ആളായി അറിയപ്പെടുന്ന ഒരാൾ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നതിൽ കുഴപ്പമില്ല.  കൊല്ലത്ത് മുകേഷിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയ ഇന്നസെൻറ് പത്തനാപുരത്ത് വരാതിരുന്നത് സംഘടനാ നിര്‍ദേശം പാലിക്കാനാണ്. സിനിമ താരങ്ങൾ പരസ്പരം മത്സരിക്കുന്ന മണ്ഡലങ്ങളിൽ ആർക്കുവേണ്ടിയും പ്രചാരണം നടത്തേണ്ടതില്ലെന്ന് ‘അമ്മ’ തീരുമാനിച്ചിരുന്നു.  അതിന് വിരുദ്ധമായ നിലപാട് മോഹൻലാൽ എടുത്തതിൽ വേദനയുണ്ടെന്നും ജഗദീഷ് പറഞ്ഞു.

കെ.ബി ഗണേഷ്കുമാറിന് േവണ്ടി  മോഹൻലാൽ പ്രചാരണത്തിൽ പെങ്കടുത്തതിൽ പ്രതിഷേധിച്ച് സിനിമ താരം സലിംകുമാർ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെച്ചിരുന്നു. അതേസമയം പത്തനാപുരത്ത് ആര് പ്രചാരണത്തിന് വന്നാലും താന്‍ തന്നെ വിജയിക്കുമെന്ന് സിനിമാ താരവും എൻ.ഡി.എ സ്ഥാനാര്‍ഥിയുമായ ഭീമന്‍ രഘു പ്രതികരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.