വടകരയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ജവാന്‍ വെടിയേറ്റ് മരിച്ചു

കോഴിക്കോട്: വടകരയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി.എസ്.എഫ് ജവാൻ  വെടിയേറ്റ് മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ ബി.എസ്.എഫ് ഇൻസ്പെക്ടർ റാം ഗോപാല്‍ മീണ(44)യാണ് മരിച്ചത്. ഇരിങ്ങല്‍ കോട്ടക്കല്‍ ഇസ്ലാമിക് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബി.എസ്.എഫ് ജവാന്മാരുടെ താമസസ്ഥലത്താണ് വെടിവെപ്പ് നടന്നത്. സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘം രൂപീകരിച്ചു. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.

വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വാക്കു തർക്കെത്ത തുടർന്ന് സഹപ്രവർത്തകനായ ഹെഡ് കോൺസ്റ്റബ്ൾ ഉമേഷ്പാൽ സിങ്ങാണ് വെടിവെച്ചത്. അവധി സംബന്ധിച്ച തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് സംശയിക്കുന്നു. നാല് തവണ വെടിയൊച്ച കേട്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. മൃതദേഹം വടകര സഹകരണ ആശുപത്രിയി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തിന് ശേഷം രക്ഷപെട്ട ഉമേഷ്പാൽ സിങ്ങിനു വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കി. ഉത്തർപ്രദേശ് സ്വദേശിയായ ഉമേഷ് പാൽ സിങ് കേരളം വിട്ടുപോയതായി സംശയിക്കുന്നെന്ന് വടകര ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ പറഞ്ഞു.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.